ജ്യൂസും ഷേക്കും അധികം വേണ്ട

 
ജ്യൂസുകളും ഷേക്കുകളും ഇഷ്​ടമില്ലാത്തവർ കുറവായിരിക്കും. മധുരമുള്ള പഴവർഗങ്ങളുടെ ജ്യൂസാണ് ഉദ്ദേശിച്ചത്. ഇൗ ജ്യൂസുകളുടെയും ഷേക്കുകളുടെയും സ്ഥിരമായ ഉപയോഗം നമ്മുടെ നാവിനു തൃപ്തികരമാണെങ്കിലും പലപ്പോഴും ആരോഗ്യത്തിന്​ അത്ര നല്ലതാവാറില്ല. ജ്യൂസുകൾ പ്രതിരോധശക്തി വർധിപ്പിക്കാനും സൗന്ദര്യം വർധിപ്പിക്കാനുമൊക്കെ നല്ലതാണ്. പക്ഷേ, പഴങ്ങളുടെ നാലിൽ ഒന്ന് ഗുണം മാത്രമേ അതി​​​െൻറ ജ്യൂസിനു കിട്ടാറുള്ളൂ.

തൊലികളഞ്ഞാൽ?
മിക്കവാറും പഴവർഗങ്ങളുടെ തൊലിയും സത്തുമൊക്കെ ഉപേക്ഷിച്ച് നീര് മാത്രമാണ് നമ്മൾ  കുടിക്കുന്നത്. ഇതുവഴി ദഹനത്തിനു സഹായിക്കുന്ന നാരുകൾ, വിറ്റമിൻസ്, ൈഫറ്റോകെമിക്കൽസ്, പോഷകാംശങ്ങൾ തുടങ്ങിയവ നഷ്​ടമാകുന്നു. ജ്യൂസ് ദ്രാവകരൂപത്തിലായതുകൊണ്ട് പെട്ടെന്ന് ദഹിക്കുകയും ഇതിലുള്ള പ്രകൃതിദത്തവും അല്ലാത്തതുമായ പഞ്ചസാരയും കലോറിയും പെട്ടെന്നുതന്നെ ശരീരം വലിച്ചെടുക്കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് പെട്ടെന്ന് ക്രമാതീതമായ കൂട്ടും. അത് വളരെയധികം ഇൻസുലിൻ ഉൽപാദിപ്പിക്കുന്നതിന് കാരണമാവും. േവണ്ടതിലധികം ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ കോശങ്ങളുടെ പ്രവർത്തനത്തിന് അത്യാവശ്യമായ പഞ്ചസാരയെക്കൂടി ഗ്ലൈക്കോജനും കൊഴുപ്പുമാക്കി മാറ്റും. അതുമൂലം ക്ഷീണവും അമിത വിശപ്പും ദാഹവും ഉണ്ടാകും. അങ്ങനെ അമിത ഭക്ഷണം കഴിക്കുന്നതുവഴി അമിത വണ്ണം വരും.  

ശരിയായ വ്യായാമംകൂടിയില്ലാത്ത അവസ്ഥ സ്ഥിതി വഷളാക്കും. കാലക്രമേണ പ്രമേഹത്തിനും കാരണമാകും. ജ്യൂസുകളിൽ പഞ്ചസാര ചേർക്കുന്നത് പ്രമേഹരോഗം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ഓറഞ്ച്, നാരങ്ങ മുതലായവയുടെ ജ്യൂസുകളിലുള്ള വിറ്റമിൻ ‘സി’യെയും ആൻറി ഓക്സിഡൻഡിനെയും ശരീരം വലിച്ചെടുക്കുന്നത് പഞ്ചസാര തടയും. ജ്യൂസ് തണുപ്പിച്ച് കുടിക്കുന്നത് പ്രതിരോധശക്തി കുറക്കാൻ കാരണമാകും.

പഴങ്ങൾ കഴിക്കൂ; ജ്യൂസ് ഇടക്കുമാത്രം
ജ്യൂസിനു പകരം പഴങ്ങൾ കഴിക്കുകയാണെങ്കിൽ അതിലുള്ള വിറ്റമിൻസ്, പോഷകാംശങ്ങൾ, ഫൈറ്റോ കെമിക്കൽസ് ഒന്നും നഷ്​ടപ്പെടില്ല. കഴിവതും പഴവർഗങ്ങൾ അങ്ങനെതന്നെ കഴിക്കാൻ ശ്രമിക്കുക. പലതരത്തിലുള്ള ഷേക്കുകൾ ഉണ്ട്. ഇതി​​​െൻറ രുചിയെപ്പറ്റി അല്ലാതെ, ശരീരത്തിന് ആരോഗ്യകരമാണോയെന്ന് ആരും ചിന്തിക്കാറില്ല. അധികമായി ജ്യൂസ് കുടിക്കുന്നവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ ഷേക്ക് കുടിക്കുന്നവർക്കും ഉണ്ടാകാം. കൂടാതെ, ഇതി​​​െൻറ തണുപ്പ് പ്രതിരോധശക്തി കുറക്കാൻ കാരണമാകും.

പാലും പഴവർഗങ്ങളുമാണ് ഷേക്കുകളിലെ പ്രധാന ചേരുവകൾ. പാലും പുളിരസമുള്ള പഴവർഗങ്ങളും വിരുദ്ധാഹാരമാണ്. പാലും വാഴപ്പഴവും അതുപോലെതന്നെ. വാഴപ്പഴം കഴിക്കുേമ്പാൾ മധുരരസമാണെങ്കിലും അത് ദഹിക്കുേമ്പാൾ പുളിരസമായി മാറുന്നു. പാലി​​​െൻറ കൂടെ ഇൗ പഴവർഗങ്ങൾ മിക്സ് ചെയ്ത് കഴിക്കുേമ്പാൾ പഴവർഗത്തിലുള്ള പുളിരസം ആമാശയത്തിലുള്ള അസിഡുമായി ചേർന്ന് പാലിനെ പിരിക്കുന്നു. ഇത് പാലും തൈരും അല്ലാത്ത കട്ടിയായ അവസ്ഥയിലെത്തുന്നു. ഇത് ദഹനപ്രക്രിയയെ ബാധിക്കും. വിരുദ്ധാഹാരം കഴിക്കുന്നത് നീര്, ത്വഗ്​രോഗങ്ങൾ തുടങ്ങിയവയുണ്ടാക്കാം. ഈത്തപ്പഴം, അത്തിപ്പഴം, ഉണക്ക മുന്തിരി, നന്നായി പഴുത്ത് മധുരമുള്ള മാമ്പഴം, അവക്കാഡോ തുടങ്ങിയവ പാലുമായി ചേർത്ത് കഴിക്കുന്നതിൽ തെറ്റില്ല.

ഡോ. ഗായത്രി ബിബിൻ
 
Tags:    
News Summary - Juice, Shake Health Problems -Health news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.