സ്​കേറ്റ്​ ബോഡിങ്ങിൽ ആശ്​ചര്യമായി ആറു വയസുകാരി സാറ

ആറു വയസുകാരി സാറ ആൻഗ്ലാഡിസ്​ സ്​കേറ്റ്​ ബോഡിങ്​ ചെയ്യുന്നത്​ കണ്ടാൽ ആരും അൽഭുതപ്പെടും. സാധാരണ മുതിർന്നവർക്ക്​ തന്നെ പ്രയാസകരമായ സാഹസികതയാണ്​ സ​ങ്കോചമില്ലാതെ ഈ മിടുക്കി ചെയ്യുന്നത്​. അന്താരാഷട്ര തലത്തിൽ തന്നെ സ്​കേറ്റ്​ ബോഡിങ്​ മൽസരങ്ങൾ ഏഴ്​ വയസ്​ കഴിഞ്ഞവർക്കായാണ്​ നടത്തപ്പെടാറ്​​.

അതിനാൽ തന്നെ പൊതുവെ കുട്ടികൾ സ്​കേറ്റ്​ ബോഡിങ്​ പരിശീലിക്കുന്നത്​ കൗമാരത്തിലാണ്​. എന്നാൽ സാറ സ്വന്തം താൽപര്യത്തിൽ അഞ്ചാം വയസുമുതൽ ഈ ആക്ഷൻ സ്​പോർടിനോട്​ താൽപര്യം കാണിച്ചു. മുതിർന്ന കുട്ടികൾ ചെയ്യുന്നത്​ നോക്കിയാണ്​ തുടങ്ങിയത്​. താൽപര്യം മനസ്സിലാക്കിയ മാതാപിതാക്കൾ തുടക്കം മുതൽ പ്രോൽസാഹിപ്പിച്ചു. യൂടൂബിലും മറ്റും നോക്കിയാണ്​ നിയമങ്ങളും മറ്റും പഠിച്ചെടുത്തത്​.

ഓൺലൈനിലൂടെ മാത്രം പരിശീലനം നൽകാൻ കഴിയില്ലെന്ന്​ മനസിലാക്കിയതോടെ ഇൻസ്​ട്രക്​ടറെ വെച്ച്​ ആഴ്​ചയിൽ നാലു ദിവസം പരിശീലിക്ക​ുന്നുണ്ട്​. സ്​കേറ്റ്​ ബോഡിങിലെ പാർക്​ ഇവൻറാണ്​ സാറ മികച്ച രീതിയിൽ ചെയ്യുന്നത്​. എളുപ്പമല്ലാത്ത ഡ്രോപ്പ്​ ഇൻ രീതിയും പഠിച്ചെടുത്തിട്ടുണ്ട്​. ഇൻസ്​റ്റഗ്രാമിലും ടിക്ടോകിലും ധാരാളം ആരാധകരെയും ഇതിനകം ഈ മിടുക്കി നേടിക്കഴിഞ്ഞു. സ്​കേറ്റ്​ ബോഡിങ്​ വ്യാപകമായ അമേരിക്കയിലും ആസ്​ത്രേലിയയിലും ഉള്ളവരടക്കം സാറയെ ഫോളോ ചെയ്യുന്നുണ്ട്​.

മികച്ച രീതിയിൽ പഠിച്ചെടുത്ത്​ വലിയ മൽസരങ്ങളിൽ പ​ങ്കെടുക്കണമെന്നാണ്​ ആഗ്രഹം. ദുബൈയിലെ സാഹചര്യത്തിൽ അതിന്​ ഏറെ എളുപ്പങ്ങളുണ്ടെന്ന്​ രക്ഷിതാക്കളും പറയുന്നു.

ജെംസ്​ സ്​കൂളിൽ കെ.ജി-2 വിദ്യാർത്ഥിയായ സാറയുടെ അധ്യാപകരും പ്രോൽസാഹനവുമായി രംഗത്തുണ്ട്​. പിതാവ്​ എറണാകുളം കളമശേരി സ്വദേശി ചിൻറു ഡേവിസ്​ 12വർഷമായി ദുബൈയിൽ പ്രവാസിയാണ്​. മാതാവ്​ ആനി ഗ്രേഷ്യസ്​​. 

Tags:    
News Summary - Zarah ​the skater Girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT