ഗായകർക്കായി യുട്യൂബ്​  ചാനൽ

ദുബൈ: പ്രതിഭ തെളിയിക്കാൻ അവസരം കിട്ടാത്ത ഗായകർക്കായി ഒരു പിന്നണി ഗായക​​െൻറ യൂട്യൂബ് ചാനൽ. ‘സൗണ്ട് ക്ലഫ്’ എന്ന് പേരിട്ട ഓൺലൈൻ മ്യൂസിക് യൂട്യൂബ് ചാനൽ ദുബൈയിൽ  പ്രകാശനം ചെയ്തു.

‘മെക്സിക്കൻ അപാരത’യുടെ ആമുഖ ഗാനം പാടിയ ദു​ൈബയിലെ പ്രവാസി മലയാളി സുൾഫിഖി​​െൻറ നേതൃത്വത്തിലാണ്,വേദികൾ കിട്ടാത്തവർക്ക് പ്രോൽസാഹനം നൽകാൻ മ്യൂസിക് യൂട്യൂബ്​ ചാനൽ തുടങ്ങുന്നത്. കാന്താരി,സാൻഡ സിറ്റി തുടങ്ങിയ സിനിമകളിലും സുൾഫിഖ് പാടിയിട്ടുണ്ട്. പാട്ടുകൾ റെക്കോഡ് ചെയ്ത് അത് ജനങ്ങളിലെത്തിക്കുന്നത് വരെയുള്ള ദൗത്യം സൗണ്ട് ക്ലഫ് എന്ന് പേരിട്ട ചാനൽ നടത്തും.

സംഗീത സംവീധായകൻ റനിൽ തമാണ് വേറിട്ട് ഈ ഓൺലൈൻ ചാനലിന്റെ ക്രിയേറ്റീവ് ഹെഡ്.ദുബൈയിൽ നടന്ന ചടങ്ങിൽ മെക്സിക്കൻ അപാരത സിനിമയുടെ നിർമാതാവ് അനൂപ് കണ്ണനും റനിൽ ഗൗതവും ചേർന്ന് സൗണ്ട് ക്ലഫ് യൂട്യൂബ് ചാനലി​​െൻറ പ്രകാശനം നിർവഹിച്ചു. സംരഭവുമായി സഹകരിച്ച കുട്ടികൾ ചടങ്ങിൽ പാട്ടുകൾ പാടി.

News Summary - youtube channel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.