Posted On
date_range Updated On
date_range രണ്ടു ദിവസം മുൻപ് നാട്ടിൽ നിന്നെത്തിയ യുവാവ് ദുബൈയിൽ നിര്യാതനായി
ദുബൈ: രണ്ട് ദിവസം മുൻപ് നാട്ടിൽ നിന്നെത്തിയ യുവാവ് ദുബൈയിൽ നിര്യാതനായി. വടകര താഴെയങ്ങാടി മുക്കോലഭാഗം ഉരുണിന്‍റവിട ശക്കീറാണ് (46) മരിച്ചത്. ഹൃദയാഘാതമായിരുന്നു. മുൻപ് ജീപാസിൽ ജോലി ചെയ്തിരുന്ന ശക്കീർ ഇപ്പോൾ മറ്റൊരു കമ്പനിയിലാണ് ജോലി.
തിങ്കളാഴ്ച നാട്ടിൽ നിന്നെത്തിയ ശക്കീർ ബുധനാഴ്ച മുതൽ ജോലിക്ക് കയറാനിരിക്കെയാണ് മരണം. പിതാവ്: അസൈനാർ. മാതാവ്: ഐഷു. ഭാര്യ: അഷീറ. മക്കൾ: മുഹ്സിൻ (ദുബൈ), ഷഹബാസ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.