സേവനകേന്ദ്രങ്ങളിൽ ഞായറാഴ്ച പാസ്പോർട്ട് കൈപ്പറ്റാൻ സൗകര്യം

ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഞായറാഴ്ചയും പാസ്പോർട്ട് കൈപ്പറ്റാൻ സേവനകേന്ദ്രങ്ങളിൽ സൗകര്യം ഏർപ്പെടുത്തി. ഞായറാഴ്ച രാവിലെ പത്ത് മുതൽ ഉച്ചക്ക് 12 വരെയാണ് നടപടികൾ പൂർത്തിയാക്കിയ പുതിയ പാസ്പോർട്ട് കൈപ്പറ്റാൻ സൗകര്യമുണ്ടാവുക.

എന്നാൽ, ഞായറാഴ്ചകളിൽ പുതിയ പാസ്പോർട്ട് അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷകരുടെ ആവശ്യപ്രകാരമാണ് യു.എ.ഇയിലെ മുഴുവൻ അൽഹിന്ദ് സേവനകേന്ദ്രങ്ങളിലും ഞായറാഴ്ചകളിൽ പാസ്പോർട്ട് കൈമാറുന്ന സേവനം ഏർപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - Facility to collect passports on Sundays at service centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.