ശൈഖ് അഹമ്മദിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് യു.എ.ഇ പ്രസിഡന്‍റ്
ദുബൈ: യു.എ.ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നിര്യാണത്തിൽ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അനുശോചിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു ശൈഖ് അഹമ്മദിന്‍റെ അന്ത്യം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സി’ലാണ് യു.എ.ഇ പ്രസിഡന്‍റ് തന്‍റെ അനുശോചന സന്ദേശം പങ്കുവെച്ചത്. യു.എ.ഇയുടെ രൂപീകരണ കാലം മുതൽ രാജ്യത്തിന്‍റെ വികസനത്തിൽ ശൈഖ് അഹമ്മദ് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ രാഷ്ട്രപുരോഗതിക്ക് എന്നും പ്രചോദനമാണെന്ന് അദ്ദേഹം ഓർമിച്ചു. പരേതന് സർവശക്തൻ നിത്യശാന്തി നൽകട്ടെയെന്നും കുടുംബത്തിന് ഈ വേർപാട് താങ്ങാനുള്ള കരുത്ത് നൽകട്ടെയെന്നും അദ്ദേഹം പ്രാർഥിച്ചു.
ശൈഖ് അഹമ്മദിന്‍റെ വേർപാടിൽ ദുബൈ റൂളേഴ്സ് കോർട്ട് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുബൈ എമിറേറ്റിലുടനീളം 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ദുഃഖാചരണം ഔദ്യോഗികമായി ആരംഭിച്ചു. ദുഃഖാചരണ കാലയളവിൽ ദുബൈയിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.