ദുബൈ ഫ്രണ്ട് ഓഫ് യോഗ നടത്തിയ യോഗദിനാചരണം ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ദുബൈ ഫ്രണ്ട് ഓഫ് യോഗയുടെ ആഭിമുഖ്യത്തിൽ 11ാമത് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഖലീജ് ടൈംസ് ബിസിനസ് എഡിറ്ററും കലാസാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവുമായ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ ഉദ്ഘാടനംചെയ്തു. ആഗോള യോഗാചാര്യൻ ഡോ.മാധവൻ ഗുരുജിയുടെ നേതൃത്വത്തിൽ ദുബൈ ദേരയിൽ കഴിഞ്ഞ 35 വർഷമായി നടത്തുന്ന നിസ്വാർഥ സേവനത്തിനു പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. സാംസ്കാരികരംഗത്തെ പ്രമുഖരും വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള നൂറിൽപ്പരം യോഗികളും ചടങ്ങിൽ പങ്കെടുത്തു.
യോഗാ പരിശീലനത്തിലെ മുതിർന്ന അംഗങ്ങളായ ഫിലിപ് കുട്ടി, ശിവ, മൂർത്തി, മുകേഷ്, വിജയൻ, ചന്ദ്രപ്രകാശ് എന്നിവർ സംസാരിച്ചു. വരലക്ഷ്മിയുടെ നേതൃത്വത്തിൽ യോഗ ഡാൻസ് അരങ്ങേറി. അവതാരകൻ യാസിർ, പവിത്രൻ തുടങ്ങിയവർ ചടങ്ങുകൾ നിയന്ത്രിച്ചു. ശശി കുമാർ സ്വാഗതവും ചന്ദ്രമോഹൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.