ദുബൈ: ഇൗ നിർമിത ബുദ്ധിയും യന്ത്രപ്പോലീസിനെയുമൊക്കെ കൊണ്ട് കുറ്റവാളികളെപിടിക്കാൻ കഴിയുമോ എന്ന് സംശയം പറയാറുണ്ട് പലരും^ എന്നാൽ കേേട്ടാളൂ, ദുബൈ പൊലീസ് ഇൗ വർഷം തുടങ്ങിയതിൽ പിന്നെ സ്മാർട്ട് സാേങ്കതിക വിദ്യയുടെ സഹായത്തിൽ കുരുക്കിയത് 550 പേരെയാണ്. അതിൽ 109 പേർ വാണ്ടഡ് പട്ടികയിൽ പെട്ട ക്രിമിനലുകൾ. വിവിധ കേസുകളിൽ പ്രതികളെന്ന് സംശയിക്കുന്ന 441 പേരെയും സ്മാർട്ട് പൊലീസ് പിടികൂടി. മുൻവർഷവുമായി താരതമ്യം ചെയ്താൽ 25 ശതമാനം പ്രശ്നങ്ങൾ കുറക്കുവാൻ ഇതുവഴി സാധിച്ചതായി ദുബൈ പൊലീസ് പറയുന്നു.
നഗരത്തിെൻറ തന്ത്രപ്രധാന പ്രദേശങ്ങൾ, മാളുകൾ, ആളുകൾ പെെട്ടന്ന് എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങൾ എന്നിവിടെയെല്ലാം നിർമിത ബുദ്ധി വിദ്യയിലൂന്നിയ കാമറകൾ സ്ഥാപിച്ചാണ് ഇൗ നേട്ടം കൈവരിച്ചത്. മുഖങ്ങൾ ഒപ്പിയെടുക്കുന്ന ക്യാമറ ഇവ പൊലീസിെൻറ ശേഖരത്തിലുള്ള ചിത്രങ്ങളുമായി ഒത്തുനോക്കും. പ്രശ്നക്കാരുടെ പട്ടികയിൽ പെട്ടവരാണ് കാമറക്ക് മുന്നിൽ വന്നു പെട്ടതെങ്കിൽ പിന്നെ കഥ കഴിഞ്ഞു എന്നു കൂട്ടിയാൽ മതി. ഇക്കാര്യം സൈറൻ മുഴക്കി അറിയിക്കുകയും കൺട്രോൾ റൂമുകളിലേക്ക് വിവരം കൈമാറുകയും ചെയ്യും. ഏറ്റവും ആധുനികവും പ്രശ്നരഹിതവുമായ സാേങ്കതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നതെന്ന് അസി.കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി വ്യക്തമാക്കി. സുരക്ഷിത നഗരം സാധ്യമാക്കുന്നതിന് ഇൗ വിദ്യ കൂടുതൽ വ്യാപകമായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.