വടക്കാഞ്ചേരി സുഹൃദ് സംഘം വനിതാ വിഭാഗം സംഘടിപ്പിച്ച ‘ഡബ്ല്യു.എസ്.എസ് സമ്മർഫെസ്റ്റിൽനിന്ന്
ഷാർജ: പ്രവാസലോകത്തെ മധ്യവേനൽ അവധിക്കാലത്തിനുമുമ്പ് ‘വിനോദവും വിജ്ഞാനവും വിസ്മയവും’ എന്ന പ്രമേയത്തിലൂന്നി കുടുംബാംഗങ്ങൾക്കായി വടക്കാഞ്ചേരി സുഹൃദ് സംഘം വനിതാ വിഭാഗം കുട്ടികളെയും മുതിർന്നവരെയും പങ്കെടുപ്പിച്ചു ഡബ്ല്യു.എസ്.എസ് സമ്മർ ഫെസ്റ്റ് 2025’ എന്ന പരിപാടി സംഘടിപ്പിച്ചു. ഷാർജ സെൻട്രൽ മാളിൽ സംഘടിപ്പിച്ച പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രദീപ് താഴത്തേക്കളം ഉദ്ഘാടനം നിർവഹിച്ചു. സുഹൃദ് സംഘം പ്രസിഡന്റ് അനൂപ് മേനോൻ അധ്യക്ഷനായി. സെക്രട്ടറി മനോജ് പള്ളത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർമാരായ ശില്പ പ്രവീൺ, ദിവ്യ അർജുൻ, ജോയന്റ് സെക്രട്ടറി ശരണ്യ ജയേഷ്, ജോയന്റ് ട്രഷറർ സുരേഖ വേണുഗോപാൽ എന്നിവർ പ്രോഗ്രാമുകൾ ഏകോപിപ്പിച്ചു. രക്ഷാധികാരികളായ ചന്ദ്രപ്രകാശ് ഇടമന, വി.എൻ. ബാബു, ഗ്ലോബൽ ചെയർമാൻ സന്തോഷ് പിലാക്കാട് എന്നിവർ സംസാരിച്ചു. 250ഓളം കുടുംബങ്ങൾ പങ്കെടുത്ത ചടങ്ങിൽ അംഗങ്ങളുടെ പാചക മത്സരവും കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത സംഗീത വിരുന്നും മെന്റലിസം ഷോ, ആസ്ട്രോ ഫോട്ടോഗ്രഫി ഷോ എന്നിവ നടന്നു. ചടങ്ങിന് ട്രഷറർ സജിത്ത് വലിയവീട്ടിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.