ദുബൈ: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജ്യൻ കോൺഫറൻസ് ഡബ്ല്യു.എം.സി ഗ്ലോബൽ പ്രസിഡന്‍റ് ജോൺ മത്തായി ഉദ്‌ഘാടനം ചെയ്‌തു. ഡബ്ല്യു.എം.സി മിഡിൽ ഈസ്റ്റ് റീജ്യൻ പ്രസിഡന്‍റ് ഷൈൻ ചന്ദ്രസേനന്‍റെ അധ്യക്ഷതയിൽ ദുബൈ അൽ മരീഫ് അമേരിക്കൻ സ്കൂളിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഡോ. ജെറോ വർഗീസ്, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് രാജേഷ് പിള്ള, മിഡിൽ ഈസ്റ്റ് റീജ്യൻ ട്രഷറർ മനോജ് മാത്യു, അബ്‌ദുൽ ഹക്കീം, സിന്ധു ഹരികൃഷ്‌ണൻ, ബാവാ റേച്ചൽ, ഉണ്ണി കൃഷ്‌ണൻ, കൃഷ്ണാ കിരൺ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നൃത്ത-സംഗീത പരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.