ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസിന്‍റെ പ്രൊഡക്ട് ബ്രോഷർ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്യുന്നു. കമ്പനി വൈസ് ചെയർമാൻ അമൽജിത് മേനോൻ സമീപം
ലോക ടൂറിസം ഭൂപടത്തിലേക്ക് ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ്; ബ്രോഷർ പ്രകാശനം ചെയ്ത് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്
ദുബൈ: ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന ആഗോള ട്രാവൽ മേളയായ ‘അറേബ്യൻ ട്രാവൽ മാർക്കറ്റി’ൽ (എ.ടി.എം) ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസിന്‍റെ സമഗ്ര പദ്ധതികളെ കുറിച്ച് വിവരിക്കുന്ന ബ്രോഷർ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പ്രകാശനം ചെയ്തു. കമ്പനി വൈസ് ചെയർമാൻ അമൽജിത് മേനോൻ ബ്രോഷർ മന്ത്രിക്ക് കൈമാറി.
ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസിന് വേണ്ടി പ്രത്യേകം സജ്ജീകരിച്ച 94-ാം നമ്പർ ബൂത്തിൽ എത്തിയാണ് മന്ത്രി പ്രകാശനം നിർവഹിച്ചത്. ‘ട്രാവൽ 2040’ എന്ന പ്രമേയത്തിൽ നടന്ന മേളയിലൂടെ പുതിയ ബിസിനസ് സാധ്യതകൾ കണ്ടെത്താനും, അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തമാക്കാനും, ദുബൈയുടെ ടൂറിസം വളർച്ചയിൽ പങ്കാളിയാകാനുമാണ് കമ്പനിയുടെ ലക്ഷ്യം.
ഇന്ത്യയിലും യു.എ.ഇയിലുമായി പ്രവർത്തിക്കുന്ന ഐ.സി.എൽ ടൂർസ് ആൻഡ് ട്രാവൽസ്, ഐ.എ.ടി.എ അംഗീകാരവും യു.എൻ ടൂറിസം അഫിലിയേഷനുമുള്ള പ്രമുഖ കമ്പനിയാണ്. കോർപറേറ്റ് യാത്രകൾ, പ്രീമിയം ഡെസേർട്ട് സഫാരി, മറൈൻ ടൂറിസം എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ യാത്രാ സേവനങ്ങൾ നൽകുന്ന മുൻനിര ടൂറിസം ഗ്രൂപ്പാണിത്. സാങ്കേതികവിദ്യയും പരമ്പരാഗത ആതിഥേയത്വവും സമന്വയിപ്പിച്ച് ലോകമെമ്പാടുമുള്ള യാത്രക്കാർക്ക് മികച്ച യാത്രാനുഭവങ്ങൾ ഒരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.