കുന്നംകുളം പെരുന്നാള്‍ സീസണ്‍ മൂന്നിന്‍റെ ലോഗോ പ്രകാശനം
Posted On
date_range Updated On
date_range ‘കുന്നംകുളം പെരുന്നാള്‍’ ജനുവരി 31ന്
ദുബൈ: കുന്നംകുളം പെരുന്നാള്‍ സീസണ്‍ മൂന്ന് അടുത്തവര്‍ഷം ജനുവരി 31ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രസിഡന്‍റ് ഷാജു സൈമണ്‍ കുന്നംകുളം പെരുന്നാള്‍ സീസണ്‍ മൂന്നിന്‍റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. കുന്നംകുളം പെരുന്നാള്‍ ലേഡീസ് വിങ് ഉദ്ഘാടനം ചടങ്ങില്‍ ജീന രാജുവും ഭാരവാഹികളും ചേര്‍ന്ന് നിര്‍വഹിച്ചു.
ദുബൈ മൂവ്ന്‍പിക്ക് ഹോട്ടലില്‍ നടന്ന ചടങ്ങിന് കുന്നംകുളം പെരുന്നാള്‍ പ്രസിഡന്‍റ് ഷാജു സൈമണ്‍, സെക്രട്ടറി സുനില്‍ മാത്യു, ജന.കണ്‍. സറിന്‍ ചീരന്‍, കണ്‍വീനര്‍മാരായ സിലിന്‍ സൈമണ്‍, റോഷന്‍ സത്യന്‍, ജിജോ രാജ്, സോനു ഷാജു എന്നിവര്‍ നേതൃത്വം നല്‍കി. സംജോന്‍റെ നേതൃത്വത്തില്‍ ഗാനസന്ധ്യയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.