ദുബൈ: ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിെൻറ നേതൃത്വത്തിൽ ഇന്ത്യയിലെ കോവിഡ് ബാധിതരെ സഹായിക്കാൻ 25 ഓക്സിജൻ സിലിണ്ടറുകൾ നൽകി. കെയർ ഫോർ കേരളയുടെ ഭാഗമായി നോർക്ക റൂട്സ് ഡയറക്ടർ ഒ.വി. മുസ്തഫക്കാണ് സിലിണ്ടറുകൾ കൈമാറിയത്. 25ാം വാർഷികാഘോഷത്തിെൻറ ഭാഗമായ സാംസ്കാരിക പരിപാടികൾ മാറ്റിവെച്ച തുകയാണ് ഇതിനു ചെലവഴിച്ചത്.
ആംബുലൻസ് ഉൾപ്പെടെ നിരവധി ജീവൻ രക്ഷാ ഉപകരണങ്ങൾ സമാഹരിച്ച് നോർക്കയുമായി ചേർന്ന് കേരളത്തിലെത്തിക്കാൻ ശ്രമിക്കുകയാണെന്ന് ഡബ്ല്യു.എം.സി ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ അറിയിച്ചു. ഏതു പ്രതികൂല സാഹചര്യം വന്നാലും കേരളത്തെ നെഞ്ചോട് ചേർത്ത പാരമ്പര്യമാണ് പ്രവാസി സംഘടനകളുടേതെന്ന് ഡബ്ല്യു.എം.സി ഗ്ലോബൽ വൈസ് പ്രസിഡൻറ് ചാൾസ് പോൾ അഭിപ്രായപ്പെട്ടു. മിഡിൽ ഈസ്റ്റ് പ്രസിഡൻറ് ഷാഹുൽ ഹമീദ്, ചെയർമാൻ ടി.കെ. വിജയൻ, സെക്രട്ടറി സന്തോഷ് കേട്ടത്ത്, വൈസ് പ്രസിഡൻറ് വിനേഷ് മോഹൻ, ട്രഷറർ രാജീവ് കുമാർ, ഡോ. റെജി. കെ. ജേക്കബ്, ചാക്കോ ഊളക്കാടൻ, മിഡിൽ ഈസ്റ്റ് മീഡിയ ചെയർമാൻ വി.എസ്. ബിജുകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.