ലോകോത്തര ഷോപ്പിങ്​ അനുഭവം: റാക് വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ അമേരിക്കസ്

റാസല്‍ഖൈമ: അമേരിക്കന്‍ ട്രാവല്‍ റീട്ടെയില്‍ ഭീമനായ ഡ്യൂട്ടി ഫ്രീ അമേരിക്കസിനെ (ഡി.എഫ്) എക്സ്​ക്ളൂസീവ് ട്രാവല്‍ റീട്ടെയില്‍ പങ്കാളിയായി നിയമിച്ച് റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളം. എമിറേറ്റിലെ വ്യോമഗതാഗത-ടൂറിസം മേഖലകളുടെ വളര്‍ച്ചക്ക് കൂടുതല്‍ കരുത്തേകുന്ന നീക്കമാണിതെന്ന് റാക് സിവില്‍ ഏവിയേഷന്‍ വകുപ്പ് - റാക് വിമാനത്താവള ചെയര്‍മാന്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.

ശൈഖ് സാലിമും ഡി.എഫ്.എയുടെ മാതൃസ്ഥാപനമായ ഫാലിക് ഗ്രൂപ്പ് പ്രസിഡന്‍റ് ലിയോണ്‍ ഫാലികും പങ്കെടുത്ത ചടങ്ങിലാണ് പുതിയ പങ്കാളിത്തം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.വിനോദ സഞ്ചാരികളുടെയും ബിസിനസ് യാത്രക്കാരുടെയും എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിന്‍െറ സേവന നിലവാരം ഉയര്‍ത്തുകയും യാത്രക്കാര്‍ക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കുകയും ചെയ്യുകയെന്നതാണ് ഡി.എഫുമായുള്ള പങ്കാളിത്ത ലക്ഷ്യം.

ടെണ്ടര്‍ നടപടികള്‍ക്കൊടുവിലാണ് ഡ്യൂട്ടി ഫ്രീ അമേരിക്കസിനെ പങ്കാളിയായി തെരഞ്ഞെടുത്തത്. ലോകത്തിന്‍െറ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങള്‍, അതിര്‍ത്തി കേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടി ഫ്രീ വ്യാപാര രംഗത്ത് ദീര്‍ഘകാല പരിചയമുള്ള സ്ഥാപനമാണ് ഡി.എഫ്.എ.

കരാറിന്‍െറ ഭാഗമായി റാക് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ കൂടുതല്‍ നവീകരിക്കുകയും ലോക നിലവാരത്തിലുള്ള റീട്ടെയില്‍ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും. സുഗന്ധവ്യഞ്ജനങ്ങള്‍, സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, ചോക്ളേറ്റുകള്‍, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, ആഡംബര ബ്രാന്‍ഡുകള്‍ തുടങ്ങി വിപുലമായ ഉല്‍പ്പന്നങ്ങള്‍ റാക് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കും.

Tags:    
News Summary - World-class shopping experience: Duty Free Americas at RAK Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.