ദുബൈ: വനിത ശാക്തീകരണം ലക്ഷ്യമിട്ട് ആഗോള വനിത േഫാറം ഞായർ, തിങ്കൾ ദിവസങ്ങളിൽ ദു ബൈയിൽ നടക്കും. െഎ.എം.എഫ്, വേൾഡ് ബാങ്ക്, യു.എൻ.ഡി.പി, യു.എൻ വിമൻ തുടങ്ങിയവയുടെ പ്രതി നിധികൾ പെങ്കടുക്കുന്ന സമ്മേളനം ദുബൈ വിമൻ എസ്റ്റാബ്ലിഷ്മെൻറാണ് (ഡി.ഡബ്ല്യു.ഇ) സംഘടിപ്പിക്കുന്നത്.
87 രാജ്യങ്ങളിൽനിന്നുള്ള 3000 പ്രതിനിധികൾ സമ്മേളനത്തിനെത്തും. യു.കെ മുൻ പ്രസിഡൻറ് തെരേസ മെയ്, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മകൾ ഇവാൻക ട്രംപ്, ലോക ബാങ്ക് പ്രസിഡൻറ് ഡേവിഡ് മൽപാസ്, െഎ.എം.എഫ് എം.ഡി ക്രിസ്റ്റിലിന ജോർജീവ തുടങ്ങിയവർ സംസാരിക്കും.
പ്രമുഖ പ്രഭാഷകരായ നൂറോളം പേർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ദുബൈ രാജകുടുംബത്തിലെ വനിത പ്രതിനിധകളും വേദിയിലെത്തും. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ കാർമികത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.