യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞു; 7,000 ദിർഹം നഷ്ടപരിഹാരം

അബൂദബി: യുവതിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞതിനും കാള്‍ റെക്കോഡ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനും യുവാവിനോട്​ ഏഴായിരം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.

അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റിവ് കോടതിയാണ് ഉത്തരവിട്ടത്​. അസഭ്യവര്‍ഷത്തിനിരയായ യുവതി ക്രിമിനല്‍ കേസ് നല്‍കുകയായിരുന്നു. യുവാവിന്റെ പ്രവർത്തനം മൂലം തനിക്ക് മാനഹാനി സംഭവിച്ചുവെന്നും നഷ്ടപരിഹാരമായി 30,000 ദിര്‍ഹം ഈടാക്കി നല്‍കണമെന്നുമാവശ്യപ്പെട്ടാണ് യുവതി കോടതിയിലെത്തിയത്.

കോടതിച്ചെലവും യുവാവില്‍നിന്ന് ഈടാക്കിനല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയുടെ വാദം കേട്ട കോടതി തെളിവുകള്‍ പരിശോധിച്ച് പ്രതി കുറ്റം ചെയ്തുവെന്ന് കണ്ടെത്തുകയും യുവതി നേരിട്ട മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി 7,000 ദിര്‍ഹം നല്‍കാന്‍ ഉത്തരവിടുകയുമായിരുന്നു.

Tags:    
News Summary - Woman verbally abused over phone; Dh7,000 compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.