ഡബ്ല്യു.എം.സി ദുബൈ പ്രൊവിൻസ് കുടുംബസംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രൊവിൻസ് കുടുംബസംഗമം സംഘടിപ്പിച്ചു. ജൂൺ 27ന് ബാക്കുവിൽ നടക്കാനിരിക്കുന്ന ഗ്ലോബൽ സമ്മേളനത്തിന്റെയും സെപ്റ്റംബർ 21ന് ദുബൈ ക്രൗൺ പ്ലാസയിൽ നടക്കുന്ന ആർപ്പോ 2025 ഓണപ്പരിപാടിയുടെയും ബ്രോഷറുകൾ പ്രകാശനം വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണിപറമ്പിൽ നിർവഹിച്ചു.
ദുബൈ പ്രൊവിൻസ് ചെയർമാൻ വി.എസ്. ബിജുകുമാർ, പ്രസിഡന്റ് ലാൽ ഭാസ്കർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാര, വൈസ് പ്രസിഡന്റ് അഡ്വ. ഹാഹിക് തൈക്കണ്ടി, വനിത ഫോറം പ്രസിഡന്റ് റാണി സുധീർ, ട്രഷറർ മേരാ ബേബി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ചാൾസ് പോൾ, അഡ്വൈസറി ബോർഡ് അംഗം സി.യു. മത്തായി, വനിതാഫോറം പ്രസിഡന്റ് എസ്തർ ഐസക്, മിഡിൽ ഈസ്റ്റ് വി.പി. തോമസ് ജോസഫ്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് എന്നിവർ ആശംസ പറഞ്ഞു.
ദുബൈ പ്രൊവിൻസിന്റെ വിവിധ ഫോറങ്ങളായ ബിസിനസ്, ആർട്സ് ആൻഡ് കൾചറൽ, സ്പോർട്സ് ആൻഡ് ഗെയിംസ്, ലീഗൽ, ജോബ് സെൽ, ഡോകളടേർസ്, ട്രാവൽസ് എന്നിവയുടെ തുടക്കവും, ജൂൺ എട്ടിന് നടക്കുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു.അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ,സംസ്കാരിക പരിപാടികൾക്ക് ജനറൽ കൺവീനർ സക്കറിയ, കൺവീനർമാരായ ആശ ചാൾസ്, അഡ്വ. ഷെഹസാദ്, സച്ചിൻ എന്നിവർ മറ്റ് ഭാരവാഹികൾക്കൊപ്പം നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.