കല്ലൂർമ്മ- പെരുമ്പാൾ മഹല്ല് പ്രവാസി കൂട്ടായ്മയുടെ
ആഭിമുഖ്യത്തിൽ നടന്ന ‘വിസ്വാൽ- 25’ സൗഹൃദ സംഗമം
റാസൽഖൈമ: കല്ലൂർമ്മ- പെരുമ്പാൾ മഹല്ല് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘വിസ്വാൽ- 25’ സംഘടിപ്പിച്ചു. ദിഖ്ദാഖ ഹംദാനിയ്യ ഫാം ഹൗസിൽ നടന്ന സൗഹൃദ സംഗമം മഹല്ല് വൈസ് പ്രസിഡന്റ് പി.പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കേരള അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. കേരള ഗ്രൂപ് ഓഫ് കമ്പനീസ് സി.ഇ.ഒ എം.പി ഹസൻ ഹാജി, പ്രവാസി കൂട്ടായ്മ ചെയർമാൻ ഉമ്മർ മണാളത്ത്, പി.പി സൈദു മുഹമ്മദ്, കെ.വി റംശീഖ് ഫാളിലി, കെ. അബൂത്വാഹിർ, മുഹമ്മദലി കല്ലൂർമ്മ എന്നിവർ സംസാരിച്ചു.
ക്ഷേമ പദ്ധതി പ്രഖ്യാപനം, ആദരിക്കൽ, കുട്ടികളുടെ കല-കായിക പരിപാടികൾ, ആസ്വാദനം, കമ്പവലി എന്നിവ സംഘടിപ്പിച്ചു. റശീദ് ചന്ദനത്തേതിൽ, കെ. സൈഫുദ്ദീൻ, പി.പി സുബൈർ, ശാകിർ കേരള, എം.പി അൻസാർ, കെ. ഹമീദ്, പി.പി ജസീർ, ഇസ്മാഈൽ പടാത്ത് എന്നിവർ നേതൃത്വം നൽകി. പി.പി നൗഷാദ് സ്വാഗതവും എ.കെ ശക്കീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.