അജ്മാന്: അബൂദബിയില്‍ നടക്കുന്ന പതിനാറാമത് അഡിഹെക്സ് പ്രദര്‍ശനം കാണാൻ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാശിദ് അല്‍ നുഐമി എത്തി. അജ്മാന് കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി, അജ്മാന് നഗരസഭ ചെയര്മാന് ശൈഖ് റാശിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി എന്നിവര്‍ അജ്മാന് ഭരണാധികാരിയെ അനുഗമിച്ചു. പ്രദര്‍ശനത്തില്‍ ഒരുക്കിയ വ്യത്യസ്ത തരം നൂതന ആയുധങ്ങള്‍ പരിശോധിക്കുകയും വേട്ടയാടൽ, കുതിരസവാരി എന്നിവയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
പൈതൃകം സംരക്ഷിക്കുന്നതിൽ മുന്‍കൈയെടുത്ത പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാനെയും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സർവ്വ സൈന്യാധിപൻ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാനെയും പ്രശംസിച്ചു. ഈ പ്രദര്‍ശനം പൈതൃക കലാകാരന്മാരെ പരസ്പരം ബന്ധിപ്പിക്കുന്നതിനും പുതു തലമുറക്ക് പൈതൃക കലയെ പരിചയപ്പെടുത്തുന്നതിനും അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹംദാന്‍ ബിന്‍ മുഹമ്മദ് പൈതൃക കേന്ദ്രവും അദ്ദേഹം സന്ദര്‍ശിച്ചു.ദേശീയ സ്വത്വവും രാജ്യത്തിന്റെ പൈതൃക സംരക്ഷിക്കുകയും ചെയ്യുന്നതിന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെ നേരിട്ടുള്ള പിന്തുണയില്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് എല്ലാവിധ ആശംസകളും പിന്തുണയും അജ്മാന് ഭരണാധികാരി അ
റിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.