Posted On
date_range Updated On
date_range ഭക്ഷ്യസുരക്ഷ മാനദണ്ഡം ലംഘിച്ചു; ഭക്ഷ്യ ഉൽപാദന സ്ഥാപനം അടച്ചുപൂട്ടി
അബൂദബി: അബൂദബിയിലെ ഭക്ഷ്യവ്യാപാര കമ്പനി അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി (അഡാഫ്സ) അടച്ചുപൂട്ടി. മുസഫ വ്യവസായ മേഖലയിലെ ഇതിയാദി ഫുഡ്സ്റ്റഫ് ട്രേഡിങ് കമ്പനിയാണ് ഭക്ഷ്യസുരക്ഷ മാനദണ്ഡം ലംഘിച്ചതിന് അഡാഫ്സ അടച്ചുപൂട്ടിയത്.
സ്ഥാപനത്തിലെ നിയമലംഘനം പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തിലുള്ളതായിരുന്നുവെന്ന് അഡാഫ്സ വ്യക്തമാക്കി. പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി തുടര്‍ച്ചയായ പരിശോധനകള്‍ നടത്തി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ക്കനുസൃതമായാണോ എന്ന കാര്യം ഉറപ്പുവരുത്തുമെന്നും കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.