????????? ?????????? ???? ?????? ????????????????????

വിദ്യാധരൻ മാസ്​റ്ററെ ആദരിച്ചു

അബൂദബി: രാഷ്​ട്രീയത്തെക്കാളും മതത്തെക്കാളും പ്രസക്തിയോടെ പലപ്പോഴും ജനതകളെ ഒരുമിപ്പിച്ചു നിർത്താൻ സംഗീതമുൾപ്പെടെയുള്ള കലകൾക്കാണ് സാധിക്കുകയെന്ന് ഡോ. എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. സ്വന്തം പാരമ്പര്യങ്ങളിൽ നിന്നുകൊണ്ട് മനുഷ്യഹൃദയങ്ങളുടെ രഞ്ജിപ്പി​​െൻറ ഈ സൗന്ദര്യം ആവിഷ്ക്കരിച്ച സംഗീതജ്ഞനാണ് വിദ്യാധരൻ മാസ്​റ്ററെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്​ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്​റ്ററെ അദ്ദേഹത്തി​​െൻറ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ നൃത്ത^സംഗീത മേളയൊരുക്കി ആദരിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു എം.എൻ. കാരശ്ശേരി. അബൂദബി മലയാളി സമാജവും എൻ.എം.സി ഹെൽത്തും യു.എ.ഇ എക്സ്ചേഞ്ചും ചേർന്ന്​ സംഘടിപ്പിച്ച ‘ചന്ദനമണമുള്ള പാട്ടുകൾ’ ചടങ്ങിൽ വിദ്യാധരൻ മാസ്​റ്റർക്ക്​ ഡോ. എം.എൻ. കാരശ്ശേരി ഉപഹാരം സമർപ്പിച്ചു. സമാജം പ്രസിഡൻറ്​ ഷിബു വർഗീസ് പൊന്നാടയണിയിച്ചു.

യു.എ.ഇ എക്സ്ചേഞ്ച് കമ്യൂണിറ്റി ഔട്ട് റീച്ച് മാനേജർ വിനോദ് നമ്പ്യാർ സംസാരിച്ചു. സമാജം വൈസ് പ്രസിഡൻറ്​ സലിം ചിറക്കൽ പ്രശസ്തിപത്രം സമർപ്പിച്ചു. ജനറൽ സെക്രട്ടറി ജയരാജൻ സ്വാഗതവും ട്രഷറർ അബ്​ദുൽ ഖാദർ തിരുവത്ര നന്ദിയും പറഞ്ഞു. താഹിർ ഇസ്മായിൽ ചങ്ങരംകുളം സംവിധാനം ചെയ്ത പരിപാടിയുടെ അവതാരകൻ കെ.കെ. മൊയ്തീൻ കോയയായിരുന്നു. രമ്യ ശ്രീഹരിയും രജീഷും ചേർന്ന് നൃത്തശിൽപം അവതരിപ്പിച്ചു. പിന്നണി ഗായകരായ സുദീപ്‌ കുമാർ, ചിത്ര അരുൺ, ഹരിത ഹരീഷ്, ഷാജി, ശ്രീഹരി എന്നിവരോടൊപ്പം വിദ്യാധരൻ മാസ്​റ്ററും ഗാനങ്ങൾ ആലപിച്ചു.

Tags:    
News Summary - vidyadharan-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.