വെങ്കിടങ്ങ് ബോധി ഗ്രാമീണ വേദി സ്നേഹസംഗമത്തിൽ പങ്കെടുത്തവർ
ഷാർജ: തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് കണ്ണംകുളങ്ങര ഗ്രാമത്തിലെ കൂട്ടായ്മയായ ബോധിയുടെ യു.എ.ഇ ഘടകം ഷാർജ ഏഷ്യൻ എംപയർ ഓഡിറ്റോറിയത്തില്‍ വിവിധ സാംസ്കാരിക പരിപാടികളോടെ ‘സ്നേഹ സംഗമം 2025’ എന്ന തലക്കെട്ടിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു. യു.എ.ഇ ഘടകം പ്രസിഡന്റ് കമാലുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. അരുണി അജീഷിന്റെ പ്രാർഥനാഗാനത്തോടെ തുടക്കംകുറിച്ച പരിപാടിയിൽ മുൻ സെക്രട്ടറി അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എം.എച്ച്. ഇല്യാസ് സ്വാഗതവും ട്രഷർ ഇ.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. ഗിന്നസ് വേൾഡ് റെക്കോഡ് ഉടമയായ ബോധി പ്രവർത്തകൻ
ഗോവിന്ദ് വേണ്ണങ്ങോട്ട് ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബോധിയുടെ കുടുംബാംഗങ്ങളായ ഇ.കെ. മുഹമ്മദ്, പി.എസ്. അജീഷ്, കുമാരി നേഹ ശൈലേഷ്, മാസ്റ്റർ മുഹമ്മദ് അമീൻ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു. ബോധി ഖത്തർ ഘടകം രക്ഷാധികാരി എം.എം. അബ്ദുൽ ജലീൽ മുഖ്യാതിഥിയായിരുന്നു. സാമൂഹിക, ജീവകാരുണ്യ മേഖലയിൽ പ്രവാസ ലോകത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ അദ്ദേഹത്തെ യു.എ.ഇ ഘടകത്തിനുവേണ്ടി പ്രസിഡന്റ് കമാലുദ്ദീൻ ഉപഹാരം നൽകി ആദരിച്ചു.
ടീം ബീറ്റ്സ് ഗൾഫിന്റെ ഗാനമേളയും ബോധി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ മത്സരങ്ങളും കലാ പരിപാടികളും അരങ്ങേറി. ക്രിക്കറ്റ്, വോളിബാൾ, ഫുട്ബാൾ മത്സരങ്ങളിൽ വിജയികളായ ടീമുകൾക്ക് ട്രോഫി വിതരണം ചെയ്തു. ബോധിയുടെ സംഘാടനത്തിൽ 2025 ഒക്ടോബറിൽ നടക്കുന്ന അഖില കേരള സെവൻസ് ഫുട്ബാൾ മത്സരങ്ങളുടെ ലോഗോ പ്രകാശനം സഗീർ മുഹമ്മദ് അലി, ഗസ്സാലി, അബ്ദുൽ ജലീൽ എന്നിവർ ചേർന്ന് നിർവഹിച്ചു. ജിഷാർ, അജീഷ്, ഗസ്സാലി, നാജി, അക്ബർ, കബീർ തുടങ്ങിയവർ നേതൃത്വം നൽകിയ സ്നേഹസംഗമത്തിൽ നൂറിലേറെ പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.