ദുബൈ അൽ അവീറിലെ വാഹനമാർക്കറ്റിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കിയപ്പോൾ
Posted On
date_range Updated On
date_range വാഹനമാർക്കറ്റിൽ തീപിടിത്തം; 55 കാറുകൾ കത്തിനശിച്ചു
ദുബൈ: അൽ അവീറിലെ വാഹന മാർക്കറ്റിൽ വൻ തീപിടിത്തം. 55 കാറുകൾ കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെ 5.30നാണ് തീപടർന്നത്. എട്ട് ഷോപ്പുകളിലേക്ക് തീ വ്യാപിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. തീ പടർന്ന വിവരം ലഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ നാദൽ ഷെബ ഫയർ സ്റ്റേഷനിൽനിന്ന് അഗ്നിശമന സംഘം സ്ഥലത്തെത്തി. ഈ സമയം മറ്റ് സ്ഥാപനങ്ങളിലേക്കും തീ വ്യാപിച്ചിരുന്നു. തുടർന്ന് അൽ റാശിദീയ, പോർട്ട് സഈദ്, അൽ ഖിസൈസ് ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നും അഗ്നിശമന സേനാംഗങ്ങൾ എത്തി. 6.12ഓടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിെൻറ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.