ഷാർജ: മരുഭൂമിയിൽ വൃക്ഷങ്ങൾ വളരുമോ? ഉവ്വ്, ആ പറുദീസയുടെ വൃക്ഷങ്ങൾക്കു മഴവില്ലുകളുടെ പ്രാണനുണ്ടാവും. എന്നെഴുതിയത് മലയാളത്തിെൻറ പ്രിയ കവി കെ. സച്ചിദാനന്ദനാണ്. മരുഭൂമിയിൽ വൃക്ഷങ്ങൾ മാത്രമല്ല സ്നേഹവും പരസ്പര വിശ്വാസവും വളരുകയാണ്.
പ്രകൃതിയുടെ തണലുപറ്റി, സസ്യങ്ങളുടെ കുളിരേറ്റ് തഴച്ച് വളരുന്നു. ഷാർജയുടെ ചരിത്ര നഗരമായ മലീഹയിൽ പോയവർഷം ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങിയ വിൽപ്പനക്കും സുരക്ഷക്കും ആളില്ലാത്ത പച്ചക്കറി കടയുടെ പുതിയ ശാഖ ശൈഖ് ഖലീഫ ഫ്രിവേയിലെ, ഷാർജയുടെ ഭാഗമായ ശൗക്ക മേഖലയിൽ പ്രവർത്തനം തുടങ്ങി. സ്വദേശിയായ സാലിം സുൽത്താൻ ആൽ ഖായിദിയാണ് ഈ ആളില്ല സ്ഥാപനത്തിെൻറ ഉടമ. യു.എ.ഇ തോട്ടങ്ങളിൽ പച്ചക്കറി വിളവെടുപ്പ് തകൃതിയായ സമയത്താണ് പുതിയ ശാഖ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. വിവിധയിനം പച്ചക്കറികൾ ഇപ്പോൾ ഇവിടെ ലഭ്യമാണ്.
സാലിമിെൻറ തോട്ടത്തിൽ നിന്ന് വിളവെടുത്ത, രാസപദാർഥങ്ങൾ തെല്ലും പുരളാത്ത തക്കാളി, പച്ചമുളക്, ഇലവർഗങ്ങൾ, വഴുതന, കൂസ, കാബേജ്, കക്കരി തുടങ്ങിയവയാണ് ഇവിടെയുള്ളത്. ഓരോന്നും പാക്ക് ചെയ്ത് പുറത്ത് വില രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് എടുത്ത് തൊട്ടടുത്ത് വെച്ച പെട്ടിയിൽ പണം നിക്ഷേപിക്കാം. പരസ്പര വിശ്വാസം വളർത്തിയെടുക്കുകയാണ് ഈ ആളില്ലാക്കടയുടെ മുഖ്യ ലക്ഷ്യം. മലീഹ ഭാഗത്ത് പ്രവർത്തനം തുടങ്ങിയ ആദ്യ സ്ഥാപനം ഇപ്പോൾ അവിടെ നിന്ന് മാറ്റിയിട്ടുണ്ട്. മലീഹ റോഡിൽ നിന്ന് ശൈഖ് ഖലീഫ ഫ്രിവേയിലേക്ക് കയറുന്ന, അൽ ഖയിദറ ഭാഗത്ത് പ്രവർത്തനം തുടങ്ങിയ ൈഫ്രഡേ മാർക്കറ്റിനോട് ചേർന്നാണ് ഈ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഈന്തപ്പനയുടെ തടിയും ഓലയും മടലും കൊണ്ട് കമനീയമായി തീർത്ത സ്ഥാപനത്തിനകത്ത് പ്രകൃതിയുടെ തനത് കുളിരും ചൂരും തങ്ങി നിൽക്കുന്നു. ഫർഫർ മലയിറങ്ങി വരുന്ന വടക്കൻ കാറ്റേറ്റ് ഇവിടെ നിൽക്കാനും പ്രത്യേക സുഖം. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയാൽ മലകളുടെ ഭംഗി ആസ്വദിക്കാം. ഭക്ഷണം കരുതിയിട്ടുണ്ടെങ്കിൽ അത് കഴിക്കാനുള്ള സൗകര്യവും ഈ ഭാഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.