ദുബൈ: റീച്ചാർജ് കൂപ്പണുകളുടെ വിലയിൽ നിന്ന് ഒരു ഫിൽസ് പോലും അധികം വാങ്ങരുതെന്ന് വിൽപനക്കാരോട് ടെലികോം കമ്പനികൾ. നികുതി ഇൗടാക്കുന്നതു സംബന്ധിച്ച അവ്യക്തതയെ തുടർന്ന് പ്രീപെയ്ഡ് കാർഡ് വാങ്ങുന്നവരിൽ നിന്ന് അഞ്ചു ശതമാനം വാറ്റ് കൂടി ഇൗടാക്കിയെന്ന പരാതിയെ തുടർന്നാണ് ഇത്തിസലാത്തും ഡുവും ഇക്കാര്യം വ്യക്തമാക്കിയത്. അധിക തുക നൽകി കാർഡ് വാങ്ങി ഫോൺ ചെയ്യവെ വീണ്ടും നികുതി ഇൗടാക്കപ്പെട്ടുവെന്ന് ചിലർ സാമൂഹിക മാധ്യമങ്ങളിലും പ്രതികരിച്ചിരുന്നു. ടെലികോം സേവനത്തിന് മൂല്യവർധിത നികുതി (വാറ്റ്) ബാധകമാണ്. എന്നാൽ അത് ഇൗടാക്കേണ്ടത് കച്ചവടക്കാർ നേരിട്ടല്ല. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെ മാസാന്ത ബില്ലിൽ വാറ്റ് ഉൾപ്പെടുത്തും. പ്രീപെയ്ഡ് വരിക്കാർ ഒാരോ തവണ വിളിക്കുേമ്പാഴും ഉപയോഗിച്ച തുകക്ക് അനുസൃതമായി മാത്രം വാറ്റ് ഇടാക്കും. ഉദാഹരണത്തിന് നൂറു രൂപ വിലയുള്ള കാർഡ് വാങ്ങാൻ നികുതി ചേർത്ത് 105 ദിർഹം നൽകേണ്ടതില്ല. 10 ദിർഹം നിരക്ക് വരുന്നത്ര ഫോണോ ഡാറ്റയോ ഉപയോഗിച്ചാൽ 50 ഫിൽസ് വാറ്റ് ആയി ഇൗടാക്കും. ഫോണിലെ ബാലൻസ് ഉപയോഗിച്ച് എസ്.എം.എസ് മുഖേന സംഭാവന നൽകിയാലോ റോമിങ് സേവനത്തിനോ വാറ്റ് ഇൗടാക്കുകയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.