???????? ?????????? ???? ?????? ????? ?????? ???? ???????? ??.?.? ????? ?????????? ??????? ???? ???????? ????? ??????? ???? ???????? ?????? ?????????? ?????????????????? ???????? ?????????. ????? ?????????? ?????

ഗള്‍ഫ് മെഡി.യൂനിവേഴ്സിറ്റിയില്‍ ബിരുദദാനം

അജ്മാന്‍: ഗള്‍ഫ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ 107 വിദ്യാര്‍ഥികള്‍ക്കായുള്ള ബിരുദദാന ചടങ്ങ് അല്‍ ജര്‍ഫിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി സെന്‍റററില്‍ നടന്നു. അജ്മാന്‍ ഭരണാധികാരി ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയില്‍ നിന്ന് വിദ്യാര്‍ഥികള്‍ ബിരുദം ഏറ്റുവാങ്ങി. യു.എ.ഇ യുവജന സാംസ്കാരിക മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ സന്നിഹിതനായിരുന്നു. 
54 എം.ബി.ബി.എസ് വിദ്യാര്‍ഥികളും ദന്തവിഭാഗത്തില്‍ നിന്നുള്ള 18 പേരും ഫാര്‍മസി കോഴ്സ് പൂര്‍ത്തിയാക്കിയ 17 പേരും ഫിസിയോ തെറാപ്പി വിഭാഗത്തില്‍ നിന്നുള്ള 16 വിദ്യാര്‍ഥികളും ബിരുദം ഏറ്റുവാങ്ങിയവരില്‍പ്പെടും. 
27 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. തുംബൈ ഗ്രൂപ്പ് സ്ഥാപകന്‍ തുംബൈ മൊയ്തീന, ഗള്‍ഫ് മെഡിക്കല്‍ യൂനിവേഴ്സിറ്റി പ്രോ വോസ്റ്റ് പ്രഫ. ഗീത അശോക്രാജ് എന്നിവര്‍ പങ്കെടുത്തു.   
Tags:    
News Summary - Univercity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.