മുഹമ്മദ്​ ബിൻ റാഷിദ്​ ​േഗ്ലാബൽ സെൻറർ ഫോർ എൻഡോവ്​മെൻറ്​ കൺസൽട്ടൻസിയുടെ ‘ദുബൈ എൻഡോവ്​മെൻറ്​ സൈൻ’ പുരസ്​കാരം എം.ബി.ആർ.ജി.സി.ഇ.സി ചെയർമാൻ

ഇസ്സ അൽ ഗുറൈറിൽനിന്ന്​ യൂനിയൻ കോപ്​ ചെയർമാൻ മാജിദ്​ ഹമദ്​ റഹ്​മ അൽ ഷംസി

ഏറ്റുവാങ്ങുന്നു

യൂ​നി​യ​ൻ കോ​പി​ന്​ ദു​ബൈ എ​ൻ​ഡോ​വ്​​മെ​ൻ​റ്​ സൈ​ൻ പു​ര​സ്​​കാ​രം

ദുബൈ: ഔഖാഫിനും മൈനേഴ്​സ്​ അഫയേഴ്​സ്​ ഫൗണ്ടേഷനും കീഴിൽ പ്രവർത്തിക്കുന്ന മുഹമ്മദ്​ ബിൻ റാഷിദ്​ ​േഗ്ലാബൽ സെൻറർ ഫോർ എൻഡോവ്​മെൻറ്​ കൺസൽട്ടൻസിയുടെ (എം.ബി.ആർ.ജി.സി.ഇ.സി) ദുബൈ എൻഡോവ്​മെൻറ്​ സൈൻ പുരസ്​കാരം യൂനിയൻ കോപിന്​. ഈ വർഷത്തെ സി.എസ്​.ആർ സേവനങ്ങളും സുസ്ഥിര സാമൂഹിക പദ്ധതികളും കണക്കിലെടുത്താണ്​ യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോ ഓപറേറ്റിവ്​ സ്​ഥാപനമായ യൂനിയൻ കോപിന്​ അവാർഡ്​ നൽകിയത്​. എം.ബി.ആർ.ജി.സി.ഇ.സി ചെയർമാൻ ഇസ്സ അൽ ഗുറൈറിൽനിന്ന്​ യൂനിയൻ കോപ്​ ചെയർമാൻ മാജിദ്​ ഹമദ്​ റഹ്​മ അൽ ഷംസി പുരസ്​കാരം ഏറ്റുവാങ്ങി. എ.എം.എ.എഫ്​ സെക്രട്ടറി ജനറൽ അലി അൽ മുതാവ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഖാലിദ്​ അൽ താനി, എം.ബി.ആർ.ജി.സി.ഇ.സി ഡയറക്​ടർ സൈനബ്​ ജുമ അൽ തമീമി, പബ്ലിക്​ റിലേഷൻസ്​ മേധാവി മുഹമ്മദ്​ അൽ കംസാരി, യൂനിയൻ കോപ്​ ഹാപിനസ്​ ആൻഡ്​ മാർക്കറ്റിങ്​ ഡയറക്​ടർ ഡോ. സുഹൈൽ അൽ ബസ്​തകി എന്നിവർ പുരസ്​കാര ചടങ്ങിൽ പ​ങ്കെടുത്തു.

ഇരു സ്​ഥാപനങ്ങളും തമ്മിലുള്ള സഹകരണവും പ്രവർത്തനവും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണിത്​.യു.എ.ഇയുടെ സ്​ഥാപക പിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാ​െൻറ മൂല്യബോധം മാതൃകയായിക്കി ദുബൈ സർക്കാർ നടപ്പാക്കുന്ന ശാസ്​ത്ര, സാമൂഹിക, മാനുഷിക, സാമ്പത്തിക പദ്ധതികൾക്കും സംരംഭങ്ങൾക്കും യൂനിയൻ കോപ്​ പിന്തുണ നൽകാറുണ്ടെന്ന്​ മാജസ്​ ഹമദ്​ റഹ്​മ അൽ ഷംസി പറഞ്ഞു. തുടക്കകാലം മുതൽ യൂനിയൻ കോപ്പ്​ സ്വീകരിച്ചുവരുന്ന സാമൂഹിക പ്രതിബദ്ധതക്കുള്ള അംഗീകാരം കൂടിയാണിത്​. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹത്തി​െൻറ വികസനത്തിന്​ സംഭാവന നൽകുന്നത്​ തുടരാൻ ഇത്തരം അംഗീകാരങ്ങൾ പ്രചോദനമാകുമെന്നും​ അദ്ദേഹം പറഞ്ഞു.

യൂനി​യൻ കോപി​െൻറ സംഭാവനകൾ പരിഗണിക്കു​േമ്പാൾ പുരസ്​കാരത്തിന്​ തികച്ചും അർഹരാണെന്ന്​ ഇസ്സ അൽ ഗുറൈർ പറഞ്ഞു.മൂന്നര വർഷത്തിനിടെ 89 സംരംഭങ്ങളാണ്​ യൂനിയൻ കോപ്​ നടപ്പാക്കിയത്​. വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹികം, വ്യക്​തിവികസനം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ 11.5 കോിട ദിർഹമി​െൻറ ജീവകാരുണ്യ പ്രവർത്തനം നടത്തി. കോവിഡ്​ പ്രതിരോധത്തിനായി ദുബൈ സർക്കാറിന്​ പിന്തുണ നൽകാൻ കഴിഞ്ഞുവെന്നും അ​ധികൃതർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.