സ്വദേശിവത്​കരണം ശക്​തം; യൂനിയൻ കോപ്പിൽ 37 ശതമാനം ജീവനക്കാരും ഇമറാത്തികൾ

ദുബൈ: യു.എ.ഇയിലെ മുൻനിര ഉപഭോക്​തൃ സഹകരണ പ്രസ്​ഥാനമായ യൂനിയൻ കോപ്പിൽ സ്വദേശിവത്​കരണം ശക്​തമായ രീതിയിൽ മുന്നേറുന്നു. ജീവനക്കാരിൽ 37 ശതമാനം ഇമറാത്തികളാണിപ്പോൾ. മുൻവർഷത്തെ അപേക്ഷിച്ച്​ 30 ശതമാനം വർധനവാണിത്​. 423 സ്വദേശി ജീവനക്കാരും 725 പ്രവാസി ജീവനക്കാരുമാണ്​ സ്​ഥാപനത്തിലുള്ളത്​.

സ്വദേശിവത്​കരണത്തിന്​ മുൻഗണന നൽകണമെന്ന യു.എ.ഇ ഭരണകൂടത്തി​​​െൻറ നിർദേശത്തിന്​ ചുവടുപിടിച്ചാണ്​ യൂനിയൻകോപ്പ്​ അതിവേഗം ഇമറാത്തി ജീവനക്കാരെ തങ്ങളുടെ തൊഴിൽ സേനയിൽ ഉൾക്കൊള്ളിച്ചത്​. ദുബൈ 2021 പ്ലാനി​​​െൻറ ഭാഗമായി സ്വകാര്യമേഖലയിൽ യു.എ.ഇ സ്വദേശികൾക്ക്​ പ്രാമുഖ്യം നൽകാനുള്ള യൂനിയൻ കോപ്പി​​​െൻറ നിതാന്ത പരി​്ശ്രമത്തി​​​െൻറ ഫലമാണിതെന്ന്​ യൂനിയൻ കോപ്പ്​ സി.ഇ.ഒ ഖാലിദ്​ ഹുമൈദ്​ ബിൻ ദിബാൻ അൽ ഫലാസി വ്യക്​തമാക്കി.

സ്വകാര്യമേഖലയിൽ ഇമറാത്തിവത്​കരണം സാധ്യമാക്കുന്നതിന്​ സഹകരണമേഖലക്ക്​ വലിയ പങ്കുവഹിക്കാനാവും. പഴയ സഹകരണ നിയമം അടിസ്​ഥാനമാക്കിയാണ്​ സഹകരണ ഉപഭോക്​തൃ പ്രസ്​ഥാനങ്ങൾ പ്രവർത്തിക്കുന്നത്​ എന്നതിനാൽ പല വെല്ലുവിളികളുമുണ്ട്​. ജനറൽ പെൻഷൻ, സാമൂഹിക സുരക്ഷാ നിബന്ധനകൾ തുടങ്ങിയ വ്യവസ്​ഥകളിൽ പരിഷ്​കരണം വരുത്തുന്നത്​ സ്വകാര്യമേഖലയിൽ സ്വദേശിവത്​കരണം പ്രോത്​സാഹിപ്പിക്കാൻ കൂടുതൽ കരുത്തുപകരും.

ഒരു മുദ്രാവാക്യമായല്ല മറിച്ച്​ ദേശീയ ദൗത്യം എന്ന നിലയിലാണ്​ യൂനിയൻ കോപ്പ്​ സ്വദേശിവത്​കരണം നടപ്പാക്കുന്നതെന്ന്​ ഫലാസി വ്യക്​തമാക്കി. എല്ലാ ദേശീയ സ്​ഥാപനങ്ങളും ഇതിനു പ്രാമുഖ്യം നൽകണം. സാമ്പത്തിക പ്രവർത്തനം മാത്രമല്ല, ഇത്തരം ദേശീയ ദൗത്യങ്ങളും പ്രകടനമികവി​​​െൻറ മാനദണ്​ഡമായി എണ്ണപ്പെടണമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - union coop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.