ഉമ്മുൽ ഖുവൈൻ: യു.എ.ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ നടത്തുന്ന ഇമാറത്തോത്സവ് ശൈഖ് സഊദ് ബിൻ റാശിദ് അൽ മൊല്ല ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച അരങ്ങേറും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ആഘോഷപരിപാടികളിൽ ഉമ്മുൽ ഖുവൈൻ രാജകുടുംബാംഗങ്ങളടക്കം നിരവധി അറബ് പ്രമുഖരും സംബന്ധിക്കും.
വിവിധ ഗവൺമെന്റ് വകുപ്പ് മേധാവികളും ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. വിവിധ കലാപരിപാടികളിൽ അറബിക് പരമ്പരാഗത നൃത്തങ്ങളും പ്രമുഖ പിന്നണിഗായകൻ വിധു പ്രതാപും സിനി ആർട്ടിസ്റ്റ് രമ്യ നമ്പീശനും നയിക്കുന്ന സംഗീതനിശയും അരങ്ങേറും.
പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 517 1495.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.