ഉമ്മുല്‍ ഖുവൈൻ ഇന്ത്യൻ അസോസിയേഷന്‍റെ സ്ഥാപക അംഗങ്ങൾ ആദരിക്കൽ ചടങ്ങിൽ
മ്മുല്‍ഖുവൈന്‍: ഉമ്മുല്‍ ഖുവൈൻ ഇന്ത്യൻ അസോസിയേഷന്‍റെ 45ാം വർഷികാഘോഷങ്ങളുടെ ഭാഗമായി സ്ഥാപക അംഗങ്ങളായ സി.ഐ തമ്പി, പി.കെ മൊയ്‌തീൻ, മുനവർ ഖാൻ, നിലവിലെ പ്രസിഡന്‍റ് സജാദ് നാട്ടിക, മുൻ പ്രസിഡന്‍റുമാരായ സി.എം ബഹീർ, നിക്സൺ ബേബി, അബ്ദുൽ വഹാബ്, മുൻ ജനറൽ സെക്രട്ടറി രാജേഷ് ഉത്തമൻ, 1983 മുതൽ 1987 വരെയുള്ള മെമ്പർ പ്രധിനിധി മാത്യൂ പുന്നൂസ് എന്നിവരെ ആദരിച്ചു.
‘സെലബ്രേറ്റിങ് ലെഗസി ആൻഡ് ലീഡർഷിപ്’ എന്ന പേരിൽ അസോസിയേഷന്‍റെ ആർട്സ് വിങ്ങാണ് പരിപാടി സംഘടിപ്പിച്ചത്. ശൈഖ് സഊദ് ബിൻ റാശിദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ പ്രസിഡന്‍റ് സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. ആർട്സ് വിങ് കോഡിനേറ്റർ ബോണി ജെ സീനിയർ സ്വാഗതവും ജനറൽ സെക്രട്ടറി അസീം അബ്ദുൽ ഖാദർ, വൈസ് പ്രസിഡന്‍റ് ഷനൂജ് നമ്പ്യാർ എന്നിവർ ആശംസയും വിങ് സെക്രട്ടറി രാജീവ് നന്ദിയും പറഞ്ഞു. നടൻ ശ്യാം ഗോപിനാഥ് പരിപാടിയുടെ ചോദ്യോത്തര വേള നിയന്ത്രിച്ചു. ഗസൽ ഗ്രൂപ്പായ ഫീനിക്സ് യു.എ.ഇയുടെ ഗസൽ സന്ധ്യയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.