യു.കെയും വിലക്ക്​ നീക്കി; എക്​സ്​പോക്ക്​ ഉൗർജം പകരും

ദുബൈ: യു.കെയുടെ റെഡ്​ ലിസ്​റ്റിൽ നിന്ന്​ യു.എ.ഇയെ ഒഴിവാക്കിയത്​ എക്​സ്​പോക്ക്​ ഉൗർജം പകരും. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ കൂടി എത്തിത്തുടങ്ങിയതോടെ ദുബൈ വിമാനത്താവളം വീണ്ടും പഴയപടിയിലേക്ക്​ നീങ്ങുകയാണ്​. ഞായറാഴ്​ച മുതൽ യു.എ.ഇയിൽ നിന്ന്​ യു.കെയിലേക്ക്​ യാത്ര ചെയ്യാം.

എക്​സ്​പോയുമായി ബന്ധപ്പെട്ട തിരക്കുകൂടി പ്രതീക്ഷിച്ചാണ്​ കഴിഞ്ഞ മാസം ദുബൈ വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ തുറന്നത്​. എന്നാൽ, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്​ വിലക്കേർപ്പെടുത്തിയതിനാൽ തിരക്ക്​ കുറവായിരുന്നു. ആറ്​ മാസമായി യു.കെയുടെ റെഡ്​ ലിസ്​റ്റിലായിരുന്നതിനാൽ ഇവിടെ നിന്നുള്ള യാത്രികരും കുറവായിരുന്നു. യു.എ.ഇയിൽ എത്തിയാൽ തിരികെ മടങ്ങാൻ കഴിയാത്ത അവസ്​ഥയുണ്ടായിരുന്നതിനാൽ എക്​സ്​പോയുമായി ബന്ധപ്പെട്ട യാത്രികരും യു.കെയിൽ നിന്ന്​ കുറവാണ്​ എത്തിയത്​. എന്നാൽ, കഴിഞ്ഞദിസം റെഡ്​ ലിസ്​റ്റ്​ പരിഷ്​കരിച്ചപ്പോൾ യു.എ.ഇയെ പട്ടികയിൽ നിന്ന്​ ഒഴിവാക്കി. യു.എ.ഇ യാത്രക്കാർക്ക്​ നിർബന്ധിത ഹോട്ടൽ ക്വാറൻറീനും ഇല്ല. എന്നാൽ, പത്ത്​ ദിവസം സ്വന്തം നിലയിൽ ക്വാറൻറീനിൽ ഇരിക്കണം. രണ്ട്​, എട്ട്​ ദിവസങ്ങളിൽ പി.സി.ആർ പരിശോധനയും നടത്തണം.

റെഡ്​ ലിസ്​റ്റിൽ നിന്ന്​ ഒഴിവാക്കിയ യു.കെയുടെ നടപടി​ പോസിറ്റിവ്​ സൂചനയാണെന്നും വ്യോമയാന^വിനോദ സഞ്ചാര മേഖലക്ക്​ ഉണർവ്​ പകരുമെന്നും ദുബൈ വിമാനത്താവളം ചീഫ്​ എക്​സിക്യൂട്ടിവ്​ പോൾ ഗ്രിഫിത്​സ്​ പറഞ്ഞു. പഴയ നിലയിലേക്ക്​ തിരിച്ചുവരുന്ന സൂചനയാണിത്​. 2.5 കോടി യാത്രക്കാരെയാണ്​ അടുത്ത ആറ്​ മാസം പ്രതീക്ഷിക്കുന്നത്​. എക്​സ്​പോ തുടങ്ങുന്നതോടെ യു.കെ യാത്രികരു​െട ഒഴുക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - UK lifts ban; The expo will pour energy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.