കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബി.ആര്.എം. ഷഫീര്‍ ഇന്‍കാസ് ദുബൈ ആലപ്പുഴ ജില്ല കമ്മിറ്റിയുടെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിക്കുന്നു
ദുബൈ: കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബി.ആര്.എം. ഷഫീര്‍. ഇന്‍കാസ് ദുബൈ ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘മീറ്റ് ദ ലീഡര്‍ വിത്ത് ബി.ആര്.എം. ഷഫീര്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതുതായി നിലവില്‍ വന്ന ഇന്‍കാസ് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ പോസ്റ്റര്‍ ഷഫീര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് അര്‍ഷാദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. മോഹന്‍ദാസ്, സുജിത് മുഹമ്മദ്, ബഷീര്‍ നാരാണിപ്പുഴ, സഞ്ജുരാജ് വലിയകുളങ്ങര, ബിജു വര്‍ഗീസ്, സജിത്ത് എബ്രഹാം, അര്‍ഷാദ് ബാദുഷ, മോന്‍സി വര്‍ഗീസ്, സുധീഷ് ചിറക്കല്‍, സമീര്‍ ഹബീബ്, ആസിഫ് മുഹമ്മദ്, ഷെഹാസ് ഷുക്കൂര്‍, റെജി കല്ലുമ്പുറത്തു എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റെജി കാസിം പാറയില്‍ സ്വാഗതവും ട്രഷറര്‍ ബിനോ ലോപ്പസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.