ദുബൈ: സ്വാതന്ത്ര്യ സമര കാലത്ത് വളരെ ചെറിയ സാന്നിധ്യമായ മാധ്യമങ്ങൾ ഏറെ വലിയ സാമൂഹിക ഉത്തരവാദിത്വമാണ് നിർവഹിച്ചതെങ്കിൽ ഇന്ന് വൻശക്തികളായി മാറിയ മാധ്യമങ്ങൾ വളരെ ചെറിയ സമൂഹിക ബാധ്യതമാത്രമാണ് നിറവേറ്റുന്നതെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ പി. സായിനാഥ്. കുറ്റകൃത്യ^വിനോദ വാർത്തകൾക്ക് അനുവദിക്കുന്നതിെൻറ നേരിയ ഒരംശം പോലും ഇടം കൃഷി, ആരോഗ്യം, പരിസ്ഥിതി, വിദ്യാഭ്യാസം എന്നിവയുമായ ബന്ധപ്പെട്ട വാർത്തകൾക്കായി മാധ്യമങ്ങൾ നീക്കിവെക്കുന്നില്ലെന്നും ദുബൈയിൽ പ്രഥമ ടി.എൻ ഗോപകുമാർ സ്മാരക മാധ്യമ പുരസ്കാരം ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു. വരുമാന വർധനവിനുള്ള മാർഗം മാത്രമായി മാറുകയാണ് മാധ്യമങ്ങളിപ്പോൾ. പാവപ്പെട്ട ജനതക്ക് പിന്തുണ ഏറെ അനിവാര്യമായ കാലത്താണ് നാം അവരെ പരാജയപ്പെടുത്തുന്നത്. എഴുത്തുകാരും കലാകാരും പുലർത്തുന്ന സാമൂഹിക ബോധം പോലും പത്രാധിപൻമാർക്കോ മാധ്യമ പ്രവർത്തകർക്കോ ഇന്നില്ല. രാജ്യത്തെ നിരവധി എഴുത്തുകാർ സർക്കാർ നൽകിയ പുരസ്കാരങ്ങൾ മടക്കി നൽകിയപ്പോൾ ഒരു എഡിറ്റർ പോലും അതിനു തയ്യാറായില്ല.
ഒ.എൻ.വി സ്മാരക സാഹിത്യ പുരസ്കാരം പെരുമാൾ മുരുഗൻ ഏറ്റുവാങ്ങി. തമിഴ്നാടും കേരളവും തമ്മിൽ അതിർത്തിയുടെയും നദീജലത്തിെൻറയും വ്യാപാരത്തിെൻറയും പേരിൽ തർക്കങ്ങളുണ്ടാവാമെങ്കിലും ഭാഷയുടെയും സാഹിത്യത്തിെൻറയും പേരിൽ ഏറെ ഹൃദയബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തച്ഛനും ബഷീറും സാവിത്രി രാജീവനുമെല്ലാം തമിഴ് വായനാ ലോകത്തിനും പ്രിയപ്പെട്ടവരാണ്. തനിക്കെതിരെ വർഗീയ ശക്തികളുടെ ഭീഷണി ഉയർന്നപ്പോൾ രണ്ടായിരത്തിലേറെ െഎക്യദാർഢ്യ സദസ്സുകൾ നടത്തി പിന്തുണ നൽകിയവരാണ് മലയാളി സമൂഹമെന്നും അദ്ദേഹം പറഞ്ഞു.
അവാർഡ് നിർണയ സമിതി ചെയർമാൻ എം.എ ബേബി പുരസ്കാരങ്ങൾ സമ്മാനിച്ചു. നിസ്വ സമൂഹത്തിനായി അക്ഷരങ്ങൾ കൊണ്ട് പടപൊരുതിയ ഒ.എൻ.വിയുടെയും ടി.എൻ.ജിയുടെയും പേരിൽ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ അവരുയർത്തിയ ആദർശങ്ങളുമായി ഏറ്റവും ചേർന്നു നിൽക്കുന്നവർക്കു തന്നെ നൽകാനായത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ എക്സ്ചേഞ്ച് ചീഫ് മാർക്കറ്റിംഗ് ഒഫീസർ ഗോപകുമാർ ഭാർഗവൻ പെരുമാൾ മുരുകനും
മലബാർ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹ്മദ് സായിനാഥിനും പുരസ്കാര തുക സമ്മാനിച്ചു.
യു.എ.ഇ എക്സ്ചേഞ്ച് സീഷൽ ഇവൻറ്സ് അവാർഡ് സംഘാടക സമിതി ചെയർമാൻ കെ.എൽ. ഗോപി ഫലകങ്ങൾ കൈമാറി. പെരുമാൾ മുരുകെൻറ പ്രസംഗം തിരു പരിഭാഷപ്പെടുത്തി. സീനത്ത് ഷാജഹാെൻറ കവിതാ സമാഹാരം സായിനാഥിന് കൈമാറി എം.എ. ബേബി പ്രകാശനം ചെയ്തു.
തുടർന്ന് അർപ്പണ റാവുവും സംഘവും കഥക് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.