റാസല്‍ഖൈമ: നാലര കിലോ മീറ്ററോളം കടല്‍ ഉള്‍ക്കൊള്ളുന്ന മനുഷ്യ നിര്‍മിത ദ്വീപായ റാസല്‍ഖൈമയിലെ അല്‍ മര്‍ജാന്‍ നിക്ഷേപകരുടെയും സന്ദര്‍ശകരുടെയും ഇഷ്ട കേന്ദ്രമെന്ന് പഠനം. പ്രശസ്ത കണ്‍സള്‍ട്ടന്‍സിയായ സി.ബി.ആര്‍.ഇയുടെ റിപ്പോര്‍ട്ടിലാണ് ദ്വീപിെൻറ ദ്രുത വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രീസ്, ട്രഷര്‍, ഡ്രീം, വ്യൂ പേരുകളില്‍ നാല് ദ്വീപുകള്‍ ഉള്‍പ്പെടുന്ന അല്‍ മര്‍ജാന്‍ ഐലൻറ് 2.8 ദശലക്ഷം ചതുരശ്ര വിസ്തൃതിയുള്ള പ്രദേശമാണ്. ഇന്ത്യ, റഷ്യ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്ന് സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളിലുണ്ടായത്. ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ മാത്രം 35 ശതമാനം വര്‍ധന. യു.എ.ഇയിെലത്തെുന്ന നിക്ഷേപകര്‍ ഹ്രസ്വ^ദീര്‍ഘ കാല താമസത്തിനായി അല്‍ മര്‍ജാനെ തെരഞ്ഞെടുക്കുന്നത് ഈ മേഖലയിലെ ഹോട്ടല്‍ വ്യവസായത്തിന് സഹായകമാകുന്നുണ്ട്. തദ്ദേശീയരും വിദേശികളുമായ സംരംഭകരുടെയും മുന്‍കൈയില്‍ നിരവധി പുതിയ വില്ലകളുടെയും ഹോട്ടലുകളുടെയും നിര്‍മാണവും നടക്കുന്നു.
ടൂറിസം കേന്ദ്രമെന്ന ലക്ഷ്യത്തോടെ 2013ല്‍ തുടങ്ങിയ പദ്ധതികള്‍ അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ പരിസ്ഥിതി സൗഹൃദ മെട്രോ പൊളിറ്റന്‍ ടൗണ്‍ഷിപ്പ് പദവിയിലേക്കാണ് ഉയര്‍ന്നത്. പ്രശസ്തമായ ജൈസ്, യാനിസ് പര്‍വതനിരകളുടെ പശ്ചാത്തലം ഒരുക്കി സംവിധാനിച്ച ഇവിടത്തെ കാഴ്ചകള്‍ ദേശരാഷ്ട്ര ഭേദമേന്യ സഞ്ചാരികൾക്ക് പ്രിയങ്കരമാണ്. അല്‍ മര്‍ജാന്‍െറ പ്രവേശന കവാടം ഉള്‍ക്കൊള്ളുന്നതാണ് ബ്രീസ് ദ്വീപ്. ഹില്‍ട്ടണ്‍, ബാബുല്‍ ബഹര്‍, ഡബിള്‍ ട്രീ തുടങ്ങി ആഢംബര ഹോട്ടലുകളും 2000 മീറ്ററോളം വാട്ടര്‍ ഫ്രണ്ടേജ് തുടങ്ങിയവ ഇവിടെ ഉള്‍പ്പെടുന്നു. നടപ്പാതയും സൈക്കിള്‍ സവാരിക്കുള്ള സൗകര്യവും കുട്ടികളുടെ കളി സ്ഥലങ്ങളും ബ്രീസ് ദ്വീപിലെ പ്രത്യേകതയാണ്. പ്രകൃതി ഭംഗികള്‍ പ്രതിഫലിപ്പിക്കുന്നതിനൊപ്പം ദൈര്‍ഘ്യമേറിയ കോണ്‍ക്രീറ്റ് നടപ്പാതയാണ് ട്രഷര്‍ ദ്വീപിെൻറ ആകര്‍ഷണം. ലോക പ്രശസ്ത ബീച്ച് ക്ളബുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയാണ് ഡ്രീം ഐലൻറിനെ വ്യത്യസ്തമാക്കുന്നത്. ചില്ലറ വ്യാപാര കേന്ദ്രങ്ങളും റസ്റ്റോറൻറുകള്‍, റിസോര്‍ട്ടുകള്‍, റസിഡന്‍സി കേന്ദ്രങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് വ്യൂ ദ്വീപ്.
നിക്ഷേപകര്‍, ബോര്‍ഡ് അംഗങ്ങള്‍, ജീവനക്കാര്‍, കരാര്‍^-കണ്‍സല്‍ട്ടൻസി സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സംയുക്ത പ്രയത്നമാണ് അല്‍ മര്‍ജാന്‍ ഐലൻറിെൻറ വളര്‍ച്ചക്ക് നിദാനമെന്ന് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ സഊദ് ആല്‍ ഖാസിമി വ്യക്തമാക്കി. വിസ സൗകര്യവും നൂറു ശതമാനം ഉടമസ്ഥാവകാശം ലഭിക്കുമെന്നതും വ്യക്തി^ആദായ നികുതികള്‍ ഇല്ലാത്തതും ഇവിടേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നു. യു.എ.ഇ സുപ്രിം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ മാര്‍ഗ നിര്‍ദേശത്തോടെ അബ്ദുല്ല റാഷിദ് ആല്‍ അബ്ദൂലി മാനേജിംഗ് ഡയറക്ടറായ ബോര്‍ഡാണ് അല്‍ മര്‍ജാന്‍ ഐലൻറ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.