ബന്ധം പുനസ്​ഥാപിക്കാൻ ഖത്തർ ഉറച്ച രൂപരേഖ  സമർപ്പിക്കണം -യു.എ.ഇ

അബൂദബി: ബന്ധം സാധാരണ നിലയിലാക്കുന്ന കാര്യം പരിഗണിക്കുന്നതിന്​ ഖത്തർ ലംഘിക്കപ്പെടാത്ത രൂപരേഖ സമർപ്പിക്കണമെന്ന്​ യു.എ.ഇ ആവശ്യപ്പെട്ടു. 
നഷ്​ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണമെങ്കിൽ ഖത്തർ ഉറപ്പുള്ള മാർഗരേഖ നൽകണമെന്ന്​ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ് ആണ്​ ട്വിറ്ററിൽ ആവശ്യപ്പെട്ടത്​. 

ഖത്തർ പണത്തിലേക്കും മാധ്യമങ്ങളിലേക്കും പക്ഷപാതിത്വങ്ങളിലേക്കും തീവ്രവാദത്തിലേക്കും തിരിഞ്ഞതായി മന്ത്രി കുറ്റപ്പെടുത്തി. ഇത്​ സ്വാതന്ത്ര്യത്തി​​​െൻറയും പരമാധികാരത്തി​​​െൻറയും പ്രശ്​നമല്ല.  മറിച്ച്​ സാ​േഹാദര്യ ബന്ധത്തെ ദോഷകരമായി ബാധിക്കുകയും ഗൾഫിലെ സുരക്ഷക്കും സുസ്​ഥിരതക്കും ഭംഗം വരുത്തുകയും ചെയ്യുന്ന നയ​ത്തെ നിരാകരിക്കലാണ്​. അയൽ രാജ്യങ്ങൾക്കും സഹോദര രാജ്യങ്ങൾക്കും ദോഷകരമാകുന്ന പെരുമാറ്റം ഖത്തർ ഉപേക്ഷിക്കുകയും വിവേകത്തോടെ പ്രവർത്തിക്കുകയുമാണ്​ പരിഹാരം. യു.എ.ഇ തെരഞ്ഞെടുക്കുന്ന മാർഗം സത്യസന്ധതയുടെയും സുതാര്യതയുടേതുമാണ്​. സുസ്​ഥിരതയും പരിഷ്​കരണവും വികസനവുമാണ്​ യു.എ.ഇയുടെ തെരഞ്ഞെടുപ്പെന്നും ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാശ് ട്വിറ്ററിൽ കുറിച്ചു.

News Summary - uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.