ഫോ​സ വു​മ​ൺ​സ് ഡേ-24 ​അ​ക്കാ​ഫ് വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് വി​ദ്യ പു​തു​ശ്ശേ​രി ഉ​ദ്​​ഘാ​ട​നം

ചെ​യ്യു​ന്നു

ഫോ​സ വു​മ​ൺ​സ് ഡേ-24 ​സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: ക​ഴി​വു​ക​ൾ തി​രി​ച്ച​റി​യു​ക​യും അ​വ​സ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഒ​രു സ്ത്രീ​യു​ടെ വി​ജ​യ​മെ​ന്ന്​ അ​ക്കാ​ഫ് വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് വി​ദ്യ പു​തു​ശ്ശേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫാ​റൂ​ഖ് കോ​ള​ജ് ഓ​ൾ സ്റ്റു​ഡ​ന്റ​സ് അ​സോ​സി​യേ​ഷ​ൻ(​ഫോ​സ) വു​മ​ൺ​സ് ഡേ-24 ​ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പ​ല വ​ർ​ഷ​ങ്ങ​ളി​ലാ​യി കോ​ഴി​ക്കോ​ട് ഫാ​റൂ​ഖ് കോ​ള​ജി​ൽ പ​ഠി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഫോ​സ ലേ​ഡീ​സ് വി​ങ്.

കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ൾ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ എ​ന്നി​വ വി​മ​ൻ​സ് ഡേ​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജ് കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ൾ അം​ഗ​ങ്ങ​ൾ സ​ദ​സ്സു​മാ​യി പ​ങ്കു​വെ​ച്ചു. ഫോ​സ​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, എ​ക്സ്കോം അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്തി​യ പാ​ച​കം, കേ​ക്ക് ഡെ​ക്ക​റേ​ഷ​ൻ, മെ​ഹ​ന്തി മ​ത്സ​ര​ങ്ങ​ളി​ൽ ഷാ​ഹി​ന ന​വാ​സ്, നാ​ദി​യ ന​ർ​ഗീ​സ്, റ​സ്‌​ല എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി. റാ​ബി​യ ഹു​സൈ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്​​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ഫോ​സ ദു​ബൈ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് അ​ലി, ജ​ന. സെ​ക്ര​ട്ട​റി ജ​ലീ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ഉ​സ്‌​ന ഉ​സ്മാ​ൻ, റ​ജീ​ന, ത​സ്‌​നിം കാ​സിം എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. റീ​ന സ​ലീം സ്വാ​ഗ​ത​വും ഷീ​ബ നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Fossa organized Women's Day-24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.