അബൂദബി: വേനല്‍ക്കാലം കടുക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇയില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. ശനിയാഴ്ച അല്‍ ഐൻ മേഖലയോട് ചേര്‍ന്ന് സ്വൈഹാനിലാണ് താപനില 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. ഉച്ച12.45നാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂട് സ്വൈഹാനില്‍ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം.) അറിയിച്ചു. ഏതാനും ആഴ്ചകളായി രാജ്യത്ത് അനുഭവപ്പെട്ടിരുന്ന ചൂടിനേക്കാള്‍ വലിയ വർധനവാണ് ഇപ്പോള്‍ ഉണ്ടായത്. ഏപ്രില്‍ 15ന് അല്‍ ഐനിലെ ഉം അസിമുലില്‍ 35 ഡിഗ്രി സെല്‍ഷ്യസും, ഏപ്രില്‍ 21ന് അല്‍ ദഫ്റ മേഖലയിലെ ഔതൈദില്‍ 42.9 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഉയര്‍ന്ന താപനില. കടുത്ത ചൂടും ഈര്‍പ്പവും വർധിച്ചതോടെ വിവിധ നഗരങ്ങളില്‍ ജനജീവിതം കൂടുതല്‍ പ്രയാസകരമായിട്ടുണ്ട്.
പസഫിക് സമുദ്രത്തിലെ താപവ്യതിയാനങ്ങളുമായി ബന്ധപ്പെട്ട എല്‍ നിനോ പ്രതിഭാസത്തിന്‍റെ തിരിച്ചുവരവാണ് ഇത്തവണത്തെ കടുത്ത വേനലിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ എല്‍ നിനോ രൂപപ്പെടാന്‍ 80 ശതമാനവും, നവംബറോടെ അത് 90 ശതമാനത്തിലേറെയാകാനും സാധ്യതയുണ്ടെന്ന് ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.