ദുബൈ: ഇൗ വാർത്തക്കൊപ്പം കാണുന്നത് ദുബൈ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിലെ ക്യൂവിെൻറ ചിത്രമാണ്. സാമൂഹിക അകലമോ കോവിഡ് ഭീതിയോ പൊരിവെയിലോ വകവെക്കാതെ ഇവർ വരിനിൽക്കുന്നത് നാട്ടിലേക്കുള്ള വഴിതേടിയാണ്. കോൺസുലേറ്റിെൻറ വാതിലിൽ നേരിെട്ടത്തി മുട്ടിയാലെങ്കിലും അധികൃതരുടെ മനസ്സലിയുമെന്ന വിശ്വാസത്തിലാണ് ഇൗ പാവങ്ങൾ പൊരിവെയിലത്ത് നിൽക്കുന്നത്. ഇമെയിൽ അയച്ചാൽ മതിയെന്നും ടോൾ ഫ്രീ നമ്പറിൽ വളിക്കാമെന്നുമൊക്കെ അധികാരികൾ പറയുന്നുണ്ടെങ്കിലും ഒരു മറുപടിയുമില്ലാത്ത ഇൗ നമ്പറുകളിലൊന്നും വിശ്വാസമില്ലാത്തതിനാലാണ് നൂറുകണക്കിനാളുകൾ ദിവസവും കോൺസുലേറ്റിനു മുന്നിൽ തടിച്ചുകൂടുന്നത്.
എന്നാൽ, കോൺസുലേറ്റിനുള്ളിലേക്ക് കയറാനോ ഉദ്യോഗസ്ഥരോട് സംസാരിക്കാനോ കഴിയാതെ നിരാശരായി മടങ്ങുകയാണിവർ. രജിസ്റ്റർ ചെയ്തവർക്ക് കൺഫർമേഷൻ മെസേജെങ്കിലും അയക്കാൻ സൗകര്യം ചെയ്തിരുന്നെങ്കിൽ ഇവരുടെ ആശങ്കക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ കഴിയുമായിരുന്നു. നിസ്സാരമായ സാേങ്കതികവിദ്യ മാത്രം ആവശ്യമുള്ള ഇൗ സൗകര്യംപോലും ഒരുക്കാത്തതിെൻറ പരിണിതഫലമാണ് ഇൗ പാവങ്ങളെ ഇപ്പോഴും വെയിലത്തുനിർത്തുന്നത്. രണ്ടു ദിവസമായി ഇന്ത്യൻ കോൺസുലേറ്റിെൻറ വെബ്സൈറ്റ് ലഭ്യമല്ല. ഹെൽപ്ലൈൻ നമ്പറുകളിലും ടോൾ ഫ്രീ നമ്പറിലും വിളിച്ചാൽ കിട്ടുന്നവർ ഭാഗ്യവാൻമാർ. ഇ-മെയിൽ അയച്ചാലും പലർക്കും മറുപടി കിട്ടുന്നില്ല. അടുത്ത വിമാനത്തിൽ പരിഗണിക്കുന്നുണ്ടെന്നും എംബസിയിൽനിന്ന് ഇ-മെയിൽ ലിങ്ക് വരുമെന്നും അറിയിച്ചുള്ള ഫോൺകോൾ ലഭിക്കുന്നതാണ് ചിലരുടെ ആശ്വാസം.
എന്നാൽ, ഇത് പലർക്കും ആശ്വാസത്തെക്കാളേറെ ആശങ്കയുണ്ടാക്കുന്ന വിധമാണ് എംബസിയുടെ സംവിധാനം. എവിടെ പോയി ടിക്കറ്റെടുക്കണമെന്നോ എപ്പോൾ ടിക്കറ്റെടുക്കണമെേന്നാ വ്യക്തമായ അറിയിപ്പ് ലഭിക്കില്ല. ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്തവരാണെങ്കിൽ കുടുങ്ങിയത് തന്നെ.പാവപ്പെട്ട തൊഴിലാളികൾക്ക് ഹിന്ദിയും ഇംഗ്ലീഷും അറിയണമെന്ന് വാശിയുള്ളതുപോലെയാണ് വിളിക്കുന്ന ഉദ്യോഗസ്ഥരുടെ സംസാരം. 20-30 സെക്കൻഡ് മാത്രമുള്ള ഫോൺ കട്ടാവുന്നതോടെ എന്താണ് പറഞ്ഞതെന്നോ എവിടെയാണ് പോകേണ്ടതെന്നോ അറിയാതെ ഇവർ കുടുങ്ങും. അതിനാലാണ് പലരും എംബസിയും കോൺസുലേറ്റും തേടി നേരിെട്ടത്തുന്നത്. ചിലർ എയർ ഇന്ത്യ എക്സ്പ്രസിെൻറ ഒാഫിസിലെത്തും.
എംബസിയിൽ നിന്നുള്ള ലിസ്റ്റിൽ പേരുണ്ടോ എന്നാണ് ഇവർക്ക് അറിയേണ്ടത്. എന്നാൽ, എംബസിയുടെ പട്ടികയിലെ പേരുകൾ പുറത്തുവിടാൻ കഴിയില്ല എന്നാണ് എയർ ഇന്ത്യ ഉദ്യോഗസ്ഥരുടെ മറുപടി. ഇവിടേക്ക് പ്രവേശനമില്ലാത്തതിനാൽ സുരക്ഷ ജീവനക്കാരാണ് ഇൗ മറുപടി നൽകി തിരിച്ചയക്കുന്നത്. തങ്ങളുടെ പേരുണ്ടെങ്കിൽ അത് പറഞ്ഞാൽ എന്താണ് കുഴപ്പമെന്നാണ് പ്രവാസികളുടെ ചോദ്യം. എംബസിയിൽനിന്ന് വിളി വന്നിട്ടും എയർ ഇന്ത്യയുടെ പട്ടികയിൽ പേരുൾപ്പെടാതെ യാത്ര മുടങ്ങിയവരുമുണ്ട്. യാത്രാ തീയതിയുടെ തലേദിവസം രാത്രിയോടെയാണ് ചിലർക്ക് എയർ ഇന്ത്യയിൽനിന്ന് ഇ-മെയിൽ ലഭിക്കുന്നത്. ഇത് കാണാതെപോവുകയോ ഇവരുടെ ഫോൺകോൾ എടുക്കാതിരിക്കുകയോ ചെയ്താൽ വീണ്ടും കാത്തിരിപ്പിെൻറ ദിനങ്ങളായിരിക്കും കൂട്ടിനുള്ളത്. ഇതുണ്ടാക്കുന്ന മാനസിക പ്രയാസം വേറെയും. അതിനാൽതന്നെ, ബാത്ത് റൂമിൽ പോകുേമ്പാൾപോലും ഫോണും കൂടെ കൊണ്ടുപോകേണ്ട ഗതികേടിലാണ് പ്രവാസികൾ.
കോൺസുലേറ്റിലെ ഡ്രോപ് േബാക്സ്
കോൺസുലേറ്റിന് മുന്നിലെ ക്യൂവിെൻറ മറ്റൊരു കാരണം ഇവിടെ െവച്ചിരിക്കുന്ന ഡ്രോപ് ബോക്സാണ്. ഇതിൽ അപേക്ഷ നിക്ഷേപിച്ചാൽ എളുപ്പത്തിൽ പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് പലരും ഇവിടേക്ക് എത്തുന്നത്. ഇ-മെയിൽ അയക്കാനും ഒാൺലൈൻ രജിസ്ട്രേഷനും അറിയാത്തവർക്കായി സാമൂഹിക പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് ഇവിടെ ഡ്രോപ് ബോക്സ് വെച്ചത്.
എന്നാൽ, ഇ-മെയിൽ അയച്ചവർേപാലും ഡ്രോപ് േബാക്സ് തേടി ഇവിടേക്ക് എത്തുന്ന അവസ്ഥയാണ്. മണിക്കൂറോളം കാത്തുനിന്നാലാണ് ഇങ്ങനെ അപേക്ഷ നിക്ഷേപിക്കാൻ കഴിയു. എന്നാൽ, ഇ-മെയിൽ പരിഗണിക്കുന്നതുപോലെതന്നെയേ ഇൗ അപേക്ഷയും പരിഗണിക്കുകയുള്ളൂ. അതിനാൽ, ഇ-മെയിൽ അയച്ചവർ വീണ്ടും ഇവിടെയെത്തി ഡ്രോപ് ബോക്സ് വഴി അപേക്ഷിക്കേണ്ടതില്ല എന്നാണ് സാമൂഹിക പ്രവർത്തകരുടെ അഭിപ്രായം. കോൺസുലേറ്റിലെ ഇ^മെയിൽ വിലാസം: cons2.dubai@mea.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.