ഷാർജ: കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട ഷാർജയിലെ പള്ളികൾ വീണ്ടും തുറക്കുമെന്ന് മതകാര്യ വിഭാഗം അറിയിച്ചു. ഇതിന് മുന്നോടിയായി പള്ളികളുടെ അകത്തും പുറത്തും പരിസരങ്ങളിലും അണുവിമുക്ത പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നതിനുള്ള തീയതി വ്യക്തമാക്കിയിട്ടില്ലെങ്കിലും നിയന്ത്രണങ്ങൾ ലഘൂകരിച്ച് വിശ്വാസികൾ മടങ്ങിയെത്തുമ്പോൾ അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.
എമിറേറ്റിെൻറ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ഓഫിസുകളിലും അനുബന്ധ സൗകര്യങ്ങളിലും ഖുർആൻ കേന്ദ്രങ്ങളിലും ശുചീകരണം ആരംഭിച്ചിട്ടുണ്ട്. നിർദിഷ്ട മാനദണ്ഡമനുസരിച്ച് പള്ളികളുടെ പാർക്കിങ് സ്ഥലങ്ങളിലും ശുചീകരണം നടത്തുന്നുണ്ട്. പള്ളികളിൽ ഏറ്റവും ഉയർന്ന സുരക്ഷ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.