?????????????????

ചങ്ങരംകുളം സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബി: മലപ്പുറം ചങ്ങരംകുളം കോ​ക്കൂ​ർ സി.​എ​ച്ച് ന​ഗ​റി​ൽ പ​രേ​ത​നാ​യ അ​റ​ക്ക​ൽ ബാ​വു​വി​​െൻറ മ​ക​ൻ മൊ​യ്തീ​ൻ​കു​ട്ടി​​ (55) അബൂദബിയിൽ നിര്യാതനായി. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധിതനായാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും അവസാന പരിശോധനകളിൽ നെഗറ്റീവ്​ ഫലമായിരുന്നു ലഭിച്ചത്​.

എന്നാൽ, ശ്വാസകോശ പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന്​ വ​െൻറിലേറ്ററിൽ തുടരുകയായിരുന്നു. പത്തു വർഷമായി അബൂദബി ഡിഫൻസിൽ ഓഫിസ് അസിസ്​റ്റൻറായിരുന്നു. ഭാര്യ: റസിയ. മക്കൾ: റസ്മിയത്ത്, റാഷിദ്, ശാഹിദ്. മരുമകൻ: മുഹമ്മദ് ഷെബീർ (അജ്മാൻ). ബനിയാസിൽ ഖബറടക്കി.

Tags:    
News Summary - uae, uae news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.