ഷാര്‍ജ: ലോകത്തെ അനുദിനം കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന സ്തനാര്‍ബുദത്തിനെതിരെ സന ്ധിയില്ലാ സമരം നയിക്കുന്ന ഷാര്‍ജയുടെ പിങ്ക് കുതിരപ്പട ഇന്നുമുതല്‍ ഗോദയിലിറങ്ങും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും സൗജന്യ വൈദ്യപരിശോധനയും തുടര്‍ ചികിത്സയും വാഗ്ദാനം ചെയ്യുന്ന പിങ്ക് കാരവെൻറ പ്രയാണം ഷാര്‍ജ ഇക്വസ്ട്രീയന് ക്ലബില്‍നിന്ന് ആരംഭിക്കും. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന വൈദ്യപരിശോധനയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പങ്കെടുക്കാമെങ്കിലും ചിലയിടങ്ങളില്‍ സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം. മൊബൈല്‍ ക്ലിനിക്കുകള്‍ക്ക് പുറമെ സ്ഥിരം ക്ലിനിക്കുകളും പ്രവര്‍ത്തിക്കും. ആദ്യ ദിവസം പിങ്ക് കുതിരപ്പട 11.2 കിലോമീറ്റര്‍ താണ്ടും. വിവിധയിടങ്ങളില്‍ കാന്‍സര്‍ ബോധവത്കരണ സന്ദേശവും പരിശോധനയും നടക്കും.
ഡോക്ടര്‍മാര്‍ക്ക് പുറമെ, പാരമെഡിക്കല്‍, റൈഡര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകരും കാരവനോട് ചേരും. ബുധനാഴ്ച ഷാര്‍ജയില്‍ സ്ത്രീകള്‍ക്ക് മാത്രം പരിശോധന ലഭിക്കുന്ന ഇടങ്ങള്‍: ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി- 9.00-5.00, ഷാര്‍ജ ലേഡീസ് ക്ലബ്-10.00-6.00, മെഗാമാള്‍-2.00-10.00, സഹാറ മാള്‍-2.00-10.00. പുരുഷന്മാര്ക്ക്: ജുബൈല്‍ മാര്‍ക്കറ്റ്: 10.00-6.00. മൊബൈൽ ക്ലിനിക്ക്: ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി-9.00-5.00 വിവിധ എമിറേറ്റുകളിലെ സ്ഥിരം ക്ലിനിക്കുകള്‍: അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് (ഷാര്‍ജ) 4.00-10.00, അല്‍ ഹമീദിയ പാര്‍ക്ക് (അജ്മാന്) 4.00-10.00, സിറ്റിവാക്, ഫെസ്റ്റിവല്‍ സിറ്റിമാള്‍ (ദുബൈ) 4.00-10.00, മാള്‍ ഓഫ് യു.എ.ക്യു (ഉമ്മുല്‍ഖുവൈന്‍) 4.00-10.00, ഫുജൈറമാള് 4.00-10.00, മനാര്മാള് (റാസല്‍ഖൈമ) 4.00-10.00, ദിഗലേറിയ (അബൂദബി) 4.00-10.00.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.