ദുബൈ: നഗരത്തിലെ പാർക്കിങ് മെഷീനുകൾക്കരികിൽ എത്തുേമ്പാൾ ഇനി അൽപനേരം നിങ്ങൾ ആസ ്വദിച്ചുനിന്നുപോകും, സ്ഥിരം കാണുന്ന ഒാറഞ്ച് നിറത്തിലെ പെട്ടിയുടെ സ്ഥാനത്ത് ഒരു കലാശിൽപംതന്നെ സ്ഥാപിച്ചിരിക്കുന്നതു കാണുേമ്പാൾ. ജുമേറ, ദുബൈ മീഡിയ സിറ്റി, അൽ മുസ്തഖ്ബൽ സ്ട്രീറ്റ് തുടങ്ങിയ ഭാഗങ്ങളിലെ നൂറോളം പാർക്കിങ് മീറ്ററുകളാണ് ചായംനിറച്ച് ചന്തമുള്ളതാക്കി മാറ്റിയത്. ദുബൈ മീഡിയ ഒാഫിസിെൻറ ക്രിയേറ്റിവ് വിഭാഗമായ ബ്രാൻറ് ദുബൈ റോഡ് ഗതാഗത അതോറിറ്റിയുമായി കൈകോർത്താണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
നാനാത്വം, സഹിഷ്ണുത എന്നിവ അടയാളപ്പെടുത്തുന്ന 15 കലാരൂപങ്ങളാണ് വരച്ചിരിക്കുന്നത്. നഗരത്തിലേക്ക് എത്തുന്നവർക്ക് സന്തോഷം, സൗന്ദര്യം, യു.എ.ഇ മുന്നോട്ടുവെക്കുന്ന സന്ദേശം എന്നിവ പ്രചരിപ്പിക്കുംവിധമാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. നഗരത്തെ ഒരു തുറന്ന മ്യൂസിയമാക്കി മാറ്റുക എന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിെൻറ ദർശനങ്ങളുടെ ചുവടുപിടിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.