ദുബൈ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും അന്താരാ ഷ്ട്ര അക്കാദമിക സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായി പ്രസിദ്ധീകരിച്ച ഇറ്റാലി യന്‍ ഗ്രന്ഥവും അബ്ദുല്ല യൂസുഫ് അലിയുടെ ഹോളി ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷയുടെ ഇറ്റാല ിയന് വിവർത്തനഗ്രന്ഥവും ദുബൈയിൽ പ്രകാശനം ചെയ്തു. ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിച്ച നാലാമത് സയ്യിദ് ശിഹാബ് അന്താരാഷ്ട്ര ഉച്ചകോടിയിൽ കേരള സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം നിർവഹിച്ചു. ഇറ്റാലിയന്‍ എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ. സബ്രീറീന ലീ വിവർത്തനം നിർവഹിച്ച ഗ്രന്ഥത്തിെൻറ ആദ്യകോപ്പി റീജന്‍സി ഗ്രൂപ് മേധാവി എ.പി. ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ ഏറ്റുവാങ്ങി. യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂര്‍ റഹ്മാന് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ പി.കെ. അന്‍വര്‍ നഹ ആമുഖ പ്രഭാഷണവും ഇറ്റലിയിലെ യൂനിവേഴ്സിറ്റികളിലൂടെയും പൊതു ലൈബ്രറികളിലൂടെയും ഈ ഗ്രന്ഥങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്ന ‘അല്‍ നൂര്‍’ പദ്ധതിയുടെ പ്രഖ്യാപനവും നടത്തി. സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാനെ സയ്യിദ് ശിഹാബ് പേഴ്സനാലിറ്റി അവാര്‍ഡ് നല്കി ചടങ്ങില്‍ ആദരിച്ചു. പാണക്കാട് സയ്യിദ് സിദ്ദീഖ് അലി ശിഹാബ്, സയ്യിദ് തന്‍വീര്‍, മുസവ്വിര്‍ ജയ്ഹൂന്, ഹംദാന്‍ സുല്‍ത്താന്‍ എന്നിവർ അനുസ്മരണ ഗാനങ്ങൾ അവതരിപ്പിച്ചു. ‘പൗരത്വ ഭേദഗതി നിയമവും ഭരണഘടനയും’ വിഷയത്തിൽ അഡ്വ. ഹാരിസ് ബീരാന് പ്രഭാഷണം നടത്തി.
ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ, ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, റീജന്‍സി ഗ്രൂപ് എം.ഡി ഡോ. അന്‍വര്‍ അമീന്, മലപ്പുറം ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ അഷ്റഫ് കോക്കൂര്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, നിസാര്‍ തളങ്കര, സുബ്ഹാൻ ബിൻ ഷംസുദ്ദീൻ, മുജീബ് ജയ്ഹൂന് തുടങ്ങിയവർ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി പി.വി. നാസര്‍ സ്വാഗതവും ട്രഷറര്‍ സിദ്ദീഖ് കാലൊടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.