അബൂദബി: കേരള സോഷ്യൽ സെൻറർ വനിത വിഭാഗം സംഘടിപ്പിച്ച പാചകമത്സരത്തിൽ റോഷ്നി പാചക റ ാണിയായി. ബിരിയാണി മത്സരത്തിൽ പി. ഷാനിബ, ഷാഹിനാസ് അബൂബക്കർ, ജി.വി. മനീഷ എന്നിവരും ഈവനിങ് സ്നാക്സ് വിഭാഗത്തിൽ റോഷ്നി, സീന സിദ്ദീഖ്, റജീന മജീദ് എന്നിവരും ആദ്യ സ്ഥാനങ്ങൾ നേടി. കേക്ക് മത്സരത്തിൽ മുഹീദ മുഹമ്മദ്, റായിദ് റഷീദ്, ലെജ റോ എന്നിവരും കപ്പ കോമ്പിനേഷനിൽ ഉഷാറാണി, ഷീന അബു സമദ്, റുക്സാന നിസാർ എന്നിവരും ജേതാക്കളായി. കുട്ടികൾ, പുരുഷന്മാർ, സ്ത്രീകൾ എന്നിവർക്കെല്ലാം പങ്കെടുക്കാവുന്ന തരത്തിലായിരുന്നു മത്സരം ക്രമീകരിച്ചത്.
വിജേഷ് വർഗീസ്, സുനിത്ത് മലയിൽ, രാജേഷ് ഗോപാലൻ, ശ്രുതി നിഷാന്ത് എന്നിവരായിരുന്നു വിധികർത്താക്കൾ. വിജയികൾക്ക് അഹല്യ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ സൂരജ് പ്രഭാകർ, കേരള സോഷ്യൽ സെൻറർ വൈസ് പ്രസിഡൻറ് പി. ചന്ദ്രശേഖരൻ, ജനറൽ സെക്രട്ടറി ബിജിത് കുമാർ എന്നിവർ സമ്മാനം വിതരണം ചെയ്തു. വനിത വിഭാഗം കൺവീനർ ഷൈനി ബാലചന്ദ്രൻ, ജോ. കൺവീനർമാരായ ഷെൽമ സുരേഷ്, ഉമയ്യ മുഹമ്മദലി, ജിനി സുജിൽ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.