ദുബൈ: ചൈനയിൽനിന്ന് യു.എ.ഇയിലെത്തിയ വയോധിക കൊറോണ രോഗബാധയിൽനിന്ന് മുക്തി നേ ടി. ആദ്യമായാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചയാള്‍ രോഗമുക്തി നേടുന്നത്. ചൈനയില്‍നിന്നെത്തിയ 73കാരിക്കാണ് രോഗം സുഖപ്പെട്ടത്. ഇവരെ യു.എ.ഇ ആരോഗ്യ മന്ത്രാലയം അധികൃതര്‍ സന്ദര്‍ശിച്ച് ആശംസ കൈമാറി. ഏഴ് കൊറോണ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ചൈനീസ് മുത്തശ്ശി ലിയു യൂജിയ രോഗം മാറി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരില്‍ നടത്തിയ പരിശോധനകളിലെല്ലാം വൈറസിെൻറ സാന്നിധ്യം നെഗറ്റിവ് ആയിരുന്നു.
യു.എ.ഇ ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന് അല്‍ റന്ത്, ചൈനീസ് കോണ്‍സുല്‍ ജനറല്‍ ലീ ക്സുഹാങ് എന്നിവര്‍ ഇവരെ സന്ദര്‍ശിച്ച് ആശംസ നേര്‍ന്നു. യു.എ.ഇയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റ് രോഗികളും സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ഹുസൈന് റന്ത് പറഞ്ഞു. രോഗാവസ്ഥയില്‍ യു.എ.ഇ നല്കിയ പിന്തുണക്കും ശ്രദ്ധക്കും ലിയു യൂജിയ നന്ദി രേഖപ്പെടുത്തി. കൊറോണ വൈറസിനെ നേരിടാന്‍ യു.എ.ഇ ഒരുക്കിയ സംവിധാനങ്ങള്‍ ഫലപ്രദമാണെന്നതിെൻറ തെളിവാണ് ഇവരുടെ രോഗമുക്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.