അജ്മാന്‍: മലയാളികളുടെ കനിവില്‍ ബീഹാര്‍ സ്വദേശി ഉമേഷ് മഹാതോ മകളുടെ കല്ല്യാണം കൂടും. തൊഴിലുടമ മുങ്ങിയതിനെ തുട ര്‍ന്ന് പെരുവഴിയിലായ മുപ്പതോളം ഇന്ത്യക്കാരുടെ കൂട്ടത്തിലെ ബീഹാറിയായ ഉമേഷ് മഹാതോയുടെ മകളുടെ വിവാഹമാണ് ഈ വരു ന്ന തിങ്കളാഴ്ച. തൊഴിലുടമ ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് കഴിഞ്ഞ ആറുമാസമായി ശമ്പളവും തൊഴിലുമില്ലാതെ നരകയാതന അന ുഭവിക്കുകയാണ് ഈ തൊഴിലാളികള്‍. മലയാളികളായ ചില സുമനസുകളുടെ സഹായത്തില്‍ ഇതില്‍ ഏതാനും പേര്‍ക്ക് ഔട്ട് പാസ് ലഭിച്ചു.
ഭാഗ്യവശാല്‍ ഉമേഷ് മഹാതോയുടെ ഔട്ട് പാസും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഔട്ട് പാസ് ലഭിച്ചെങ്കിലും ടിക്കറ്റെടുക്കാന്‍ പണമൊന്നും കയ്യിലില്ലായിരുന്നു. ദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ ബീഹാറിലെ വീട്ടിലെത്താന്‍ ഒരു ദിവസത്തിലേറെ യാത്ര ചെയ്യേണ്ട ഉമേഷ് മകളുടെ കല്ല്യാണം എന്ന സ്വപ്നം ഉപേക്ഷിച്ച മട്ടിലായിരുന്നു. കഴിഞ്ഞ ദിവസം തൊഴിലാളികളുടെ ക്യാമ്പ് സന്ദര്‍ശിച്ച ശരീഫ് കൊടുമുടി, സദര്‍ കരിമ്പ, സല്‍മാന്‍ കറിചട്ടി എന്നിവരെ ഉമേഷ് മഹാതോ തെൻറ മകളുടെ വിവാഹ ക്ഷണക്കത്ത് കാണിക്കുകയായിരുന്നു.
മനസ്സലിഞ്ഞ ഇവരുടെ ശ്രമത്തിെൻറ ഭാഗമായി അജ്മാന്‍ ലീഡേഴ്‌സ് ട്രാവല്‍ ഉടമ ടിക്കറ്റ് എടുത്ത് നല്‍കുകയായിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച തെൻറ ജീവിത സ്വപ്നം സാക്ഷാല്‍ക്കരിച്ച സുമനസ്സുകള്‍ക്ക് നന്ദിയോതി ഉമേഷ് മഹാതോ ദുൈബയില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര തിരിക്കും. ഡല്‍ഹിയില്‍ നിന്ന്‍ ട്രെയിന്‍ വഴി തുടര്‍ന്ന് ബീഹാറിലേക്കും യാത്രയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.