ഒമാനിൽ വിദേശ നഴ്​സുമാർക്ക്​ പകരം സ്വദേശികളെ നിയമിക്കും

മസ്​കത്ത്​: സ്വദേശിവത്​കരണ നടപടികളുമായി വീണ്ടും ആരോഗ്യ മന്ത്രാലയം. വിവിധയിടങ്ങളിലായി 200 വിദേശ നഴ്​സുമാർക്ക ്​ പകരം സ്വദേശികളെ നിയമിക്കുമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുറൈമി, ഖസബ്​, ജാലാൻ ബനീ ബുഅലി, സുഹാർ, കസബ്​, ഹ ൈമ, സീബ്​, ബോഷർ, ഖൗല^റോയൽ ആശുപത്രികൾ എന്നിവിടങ്ങളിലെ ആശുപത്രികളിലാകും നിയമനങ്ങൾ.

ജോലിയുടെ വിശദ വിവരങ്ങൾ, അക്കാദമിക്​ യോഗ്യതകൾ തുടങ്ങിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. നിർദിഷ്​ട യോഗ്യതയുള്ളവർ മാർച്ച്​ മൂന്ന്​ മുതൽ 14 വരെയാണ്​ അപേക്ഷിക്കേണ്ടത്​. അതേസമയം, നഴ്​സുമാരിൽ ആർക്കും പിരിച്ചുവിടൽ നോട്ടീസ്​ ലഭിച്ചതായി വിവരമില്ല. യോഗ്യരായ സ്വദേശികളെ തെരഞ്ഞെടുത്ത്​ അഭിമുഖം നടത്തി നിയമന പട്ടിക തയാറാക്കിയ ശേഷമാകും വിദേശികൾക്ക്​ പിരിഞ്ഞുപോകാനുള്ള നോട്ടീസ്​ നൽകുക.

ഫാർമസിസ്​റ്റ്​, അസി.ഫാർമസിസ്​റ്റ്​ തസ്​തികകളിൽ ഉള്ള മലയാളികൾ അടക്കം വിദേശികൾക്ക്​ അടുത്തിടെ പിരിച്ചുവിടൽ നോട്ടീസ്​ നൽകിയിരുന്നു. ജൂൺ രണ്ടിനാണ്​ ഇവരുടെ അവസാനത്തെ ഡ്യൂട്ടി. ഫാർമസിസ്​റ്റ്​ തസ്​തികയിൽ പൂർണമായും സ്വദേശിവത്​കരണം നടപ്പിലാക്കുമെന്ന്​ ആരോഗ്യ മന്ത്രാലയം ഒരു വർഷം മുമ്പ്​ അറിയിച്ചിരുന്നു. ഇതി​​​െൻറ ഭാഗമായി 154 സ്വദേശികളെ അഭിമുഖത്തിലൂടെ തെരഞ്ഞെടുത്തിരുന്നു. ഇവരിൽ പലരും ജനുവരിയിൽ ജോലിക്ക്​ കയറിയിട്ടുണ്ട്​.

ഒാരോ മേഖലയിലും ജോലിക്ക്​ കയറിയ സ്വദേശികൾക്ക്​ ആനുപാതികമായാണ്​ പിരിച്ചുവിടൽ നോട്ടീസ്​ നൽകിയിട്ടുള്ളത്​. ഇതിൽ കൂടുതലും അസി.ഫാർമസിസ്​റ്റ്​ തസ്​തികയിൽ ഉള്ളവരാണ്​. നോട്ടീസ്​ ലഭിച്ചവർ പിരിഞ്ഞുപോകുന്നതോടെ ഫാർമസിസ്​റ്റ്​ വിഭാഗത്തിലെ സ്വദേശിവത്​കരണം ​ 95 ശതമാനത്തോളം പൂർത്തിയാകും. അവശേഷിക്കുന്നവർക്ക്​ ഇൗ വർഷം അവസാനത്തോടെയോ അടുത്ത വർഷത്തോടെയോ നോട്ടീസ്​ ലഭിക്കാനിടയുണ്ടെന്ന്​ ചൂണ്ടികാണിക്കപ്പെടുന്നു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.