ദുബൈ: സ്പോർട്സ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ േപ്രാചാനൽ അഡ്വർടൈസിങും സ്പ്രിങ ് സ്പോർട്സ് അക്കാദമിയും ചേർന്ന് ഫെബ്രുവരി 28 മുതൽ മാർച്ച് 15 വരെ സംഘടിപ്പിക്കുന്ന കേരള ഫുട്ബാൾ ലീഗ് സീസൺ ഒന്നിെൻറ ലോഗോ പ്രകാശനം ചെയ്തു. ആർ.ജെ. മിഥുൻ, ആർ.ജെ. സിന്ധു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. ദുബൈ മീഡിയാ സിറ്റിയിലെ ഹിറ്റ് 96.7എഫ്.എം സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഫുട്ബാൾ കോച്ച് സതീവൻ ബാലൻ പ്രകാശനം നിർവഹിച്ചു. ഉൗദ് മേത്തയിലെ ഇറാനിയൻക്ലബിലാണ് ലീഗ് മത്സരങ്ങൾ നടക്കുക. രജിസ്േട്രഷനും വിവരങ്ങൾക്കും: 0568384466 (അനിൽ കുമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.