ഫ്ലൈദുബൈ കോഴിക്കോ​േട്ടക്ക്​ സർവീസ്​ പ്രഖ്യാപിച്ചു

ദുബൈ: ദുബൈയിൽ നിന്നുള്ള ഫ്ലൈദുബൈ വിമാനക്കമ്പനി കോഴി​േ​ക്കാ​േട്ടക്ക്​ സർവീസ്​ പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന് നു മുതലാണ്​ ദുബൈയുടെ സ്വന്തം വിമാനങ്ങൾ ഇന്ത്യൻ പ്രവാസികളുടെ പ്രിയഭൂമിയായ കോഴിക്കോ​േട്ടക്ക്​ പറക്കുന്നത്​ . FZ 429 വിമാനം ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്ന്​ 20:20 (രാത്രി എട്ടര)നാണ്​ പുറപ്പെടുക. പുലർ ച്ചെ ഒന്നേ മുക്കാലിന്​ കോഴിക്കോടെത്തും. കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്ന്​ പുലർച്ചെ 3.05ന്​ പുറപ്പെടുന്ന വിമാനം രാവിലെ 06.05ന്​ ദുബൈയിൽ വന്നിറങ്ങും.

ഇന്ത്യയും യു.എ.ഇയും തമ്മിലെ ഹൃദ്യമായ ബന്ധം എന്നും അഭിമാനാർഹമാണെന്നും ഏതാനും വർഷങ്ങളായി വാണിജ്യ^വിനോദ സഞ്ചാര മേഖലയിൽ ബന്ധം കൂടുതൽ ദൃഢപ്പെട്ടതായും സർവീസ്​ പ്രഖ്യാപിച്ച ​ഫ്ലൈദുബൈ സി.ഇ.ഒ ​ൈഗത്​ അൽ ഗൈത്​ ചൂണ്ടിക്കാട്ടി. വ്യോമയാന സൗകര്യങ്ങൾ വിപുലീകരിക്കുന്നത്​ ഇൗ ബന്ധം കൂടുതൽ മനോഹരമാക്കാൻ ഏറെ സഹായിക്കും.ദുബൈയിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ വരവിൽ ഒരു വർഷം കൊണ്ട്​ 15 ശതമാനം വർധനവാണ്​ രേഖപ്പെടുത്തിയിരിക്കുന്നത്​. 2017ൽ 20 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ്​ ഇവിടെ വന്നിറങ്ങിയത്​. ​ ഫ്ലൈദുബൈ സർവീസ്​ ആരംഭിക്കുന്ന ഇന്ത്യയിലെ എട്ടാമത്​ കേന്ദ്രമാണ്​ കോഴിക്കോടെന്ന്​ ​ ഫ്ലൈദുബൈ സീനിയർ വൈസ്​ പ്രസിഡൻറും മലയാളിയുമായ സു​ധീർ ശ്രീധരൻ വ്യക്​തമാക്കി.

എമിറേറ്റ്​സുമായുള്ള പങ്കാളിത്ത​പ്രകാരം ഇന്ത്യയിൽ നിന്ന്​ കൂടുതൽ യാത്രക്കാർക്ക്​ പ്രയാസ രഹിതമായി ദുബൈയിലേക്കും മറ്റു ദേശങ്ങളിലേക്കുള്ള തുടർയാത്രകൾക്കും പുതിയ സർവീസ്​ നിലവിൽ വരുന്നത്​ ഏറെ സഹായകമാവും. ബാഗേജിലും വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിലുമെല്ലാം എമിറേറ്റ്​സി​​​​​െൻറ സൗകര്യങ്ങളും ലഭ്യമാവും.അഹ്​മദാബാദ്​, ചെന്നൈ, കൊച്ചി, ഡൽഹി, ഹൈദരാബാദ്​, ലഖ്​നൗ, മുംബൈ എന്നിവിടങ്ങളിലേക്കാണ്​ നിലവിൽ കമ്പനിക്ക്​ സർവീസുള്ളത്​. ബിസിനസ്​ ക്ലാസിൽ 2,659 ദിർഹം (54,075 രൂപ) മുതലാണ്​ റി​േട്ടൺ ടിക്കറ്റ്​ നിരക്ക്​. ഇക്കണോമി ക്ലാസിൽ 670 ദിർഹം (13,000 രൂപ) മുതലും. flydubai.com സൈറ്റ്​ മുഖേനയും ട്രാവൽഷോപ്പുകൾ മുഖേനയും ടിക്കറ്റ്​ ബുക്ക്​ ചെയ്യാം.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.