ഷാർജ: പ്രമുഖ സാമ്പത്തിക വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ കെ.വി.ഷംസുദ്ദീൻ രചിച്ച സമ്പാദ്യവും നിക്ഷേപവും നിങ്ങൾക്കും കുടുംബത്തിനും ഒരു നല്ല നാളേക്കായ് എന്ന പുസ്തകം പ്രകാശനം ചെയ്തു. പതിറ്റാണ്ടുകളായി ഗൾഫ് മേഖലയിലെ പ്രവാസികളെ സാമ്പത്തിക അച്ചടക്കവും സമ്പാദ്യശീലവും ബുദ്ധിപൂർവമായ നിക്ഷേപ രീതികളും പരിശീലിപ്പിച്ച് ഷംസുദ്ദീൻ നടത്തി വരുന്ന ക്ലാസുകളുടെ അച്ചടി രൂപമാണ് ഇൗ പുസ്തകം. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും മാന്ദ്യത്തെക്കുറിച്ചും ആകുലപ്പെടുന്ന കാലങ്ങളിൽ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും മാർഗരേഖയായി സൂക്ഷിച്ചു വെക്കേണ്ട കൃതിയാണിതെന്ന് പ്രകാശന പരിപാടിയിൽ സംബന്ധിച്ച പ്രമുഖർ അഭിപ്രായപ്പെട്ടു.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ തൊഴിൽ വിഭാഗം കോൺസുൽ സുമതി വാസുേദവ് അൽ സഉൗദ് ഗ്രൂപ്പ് വൈസ് ചെയർമാൻ ശൈഖ് സഇൗദ് ബിൻ മാജിദ് അൽ ഖാസിമിക്ക് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു. ഷാർജ ഇസ്ലാമിക് ബാങ്ക് വൈസ്പ്രസിഡൻറും പ്രമുഖ പ്രചോദന പ്രഭാഷകനുമായ ഡോ. സംഗീത് ഇബ്രാഹിം നേതൃത്വം നൽകിയ പരിപാടിയിൽ രന മുജീബ് അവതാരകയായി. പ്രവാസികളുടെ സാമ്പത്തിക അച്ചടക്കം ഒരു ആേഗാള ആവശ്യമാകയാൽ അറബി, ഇംഗ്ലീഷ്, ഉറുദു, ബംഗാളി, ഫിലിപ്പിനോ, തമിഴ്, തെലുഗു, കന്നഡ,ഹിന്ദി എന്നീ ഭാഷകളിലും പുസ്തകത്തിെൻറ പരിഭാഷ ഒരുക്കുമെന്ന് കെ.വി. ഷംസുദ്ദീൻ പറഞ്ഞു. പുസ്തകത്തിെൻറ റോയൽറ്റി സാമൂഹിക സേവന പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുക. തങ്ങളുടെ ജീവനക്കാർക്ക് സമ്മാനമായി നൽകാൻ വിവിധ വ്യാപാര സ്ഥാപനങ്ങൾ പുസ്തകത്തിെൻറ കോപ്പികൾ കൂട്ടമായി ബുക്ക് ചെയ്യുന്നുമുണ്ട്. വിവരങ്ങൾക്ക്: 0506467801
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.